സ്റ്റാൻ സ്വാമി അന്തരിച്ചു
സ്റ്റാൻ സ്വാമി മരിച്ചുവെന്ന വിവരം അദ്ദേഹത്തിന്റെ അഭിഭാഷകൻ മുംബൈ ഹൈകോടതിയെ അറിയിക്കുകയായിരുന്നു.
വൈദീകനും മനുഷ്യവകാശ പ്രവർത്തകനുമായിരുന്ന സ്റ്റാൻ സ്വാമി അന്തരിച്ചു. ഭീമ കൊറേഗാവ് കേസിൽ എൻ ഐ എ അറസ്റ്റ് ചെയ്ത അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതിനെ തുടർന്ന് ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 83 വയസുള്ള സ്റ്റാൻ സ്വാമിക്ക് മാവോവാദി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു രാജ്യദ്രോഹ കുറ്റം ചുമത്തി എൻ ഐ അറസ്റ്റ് ചെയ്തത്. സ്റ്റാൻ സ്വാമി അന്തരിച്ചുവെന്ന വിവരം അദ്ദേഹത്തിന്റെ അഭിഭാഷകൻ മുംബൈ ഹൈകോടതിയെ അറിയിക്കുകയായിരുന്നു.
2018 ജനുവരി 1ന് നടന്ന ഭീമ കൊറേഗാവ് കലാപ കേസിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചായിരുന്നു വൃദ്ധനായ സ്റ്റാൻ സ്വാമിയെ എൻ ഐ എ അറസ്റ്റ് ചെയ്തത്. നാഡി വ്യൂഹത്തെ ബാധിക്കുന്ന പാർക്കിസാൻസ് രോഗ ബാധിതനായ അദ്ദേഹത്തിന് നവി മുംബൈയിലെ തലോജ ജയിലിൽ വെച്ച് കൃത്യമായ ചികിത്സ ലഭിച്ചിരുന്നില്ല. ഇതോടെ നില വഷളായി. ചികിത്സക്കായി ജാമ്യം ലഭിച്ച അദ്ദേഹത്തിന്റെ അന്ത്യം ആശുപത്രിയിൽ വെച്ചായിരുന്നു.
അഞ്ചു പതിറ്റാണ്ട് കാലം ജാർഖണ്ഡിലെ ആദിവാസികൾക്കിടയിൽ പ്രവർത്തിച്ച ആളാണ് സ്റ്റാൻ സ്വാമി. ജസ്യുട് സഭയിൽ പെട്ട അദ്ദേഹം മറ്റ് മാന്യഷ്യാവകാശ പ്രശ്നങ്ങളിലും ഇടപെട്ടിരുന്നു. ഭീമ കൊറേഗാവ് സംഭവത്തിന് തലേ ദിവസം നടന്ന ഏകത പരിഷത്തിന്റെ യോഗത്തിൽ വെച്ചാണ് ഗൂഡലോചന നടന്നതെന്നും അതിൽ സ്റ്റാൻ സ്വാമിക്ക് പങ്കുണ്ടെന്നുമായിരുന്നു എൻ ഐ എ യുടെ ആരോപണം.
<