വിദ്യാർഥികളുടെ ഹരജി തള്ളി; സി.ബി.എസ്.ഇ പരീക്ഷ ഓഫ്‌ലൈനായി നടക്കും

ഓൺലൈനായി നടത്തണമെന്ന വിദ്യാർഥികളുടെ ഹരജി സുപ്രീം കോടതി തള്ളിയതോടെയാണ് തീരുമാനമായത്

Update: 2022-02-23 10:11 GMT
Advertising

സി.ബി.എസ്.ഇ  10,12 പരീക്ഷകൾ ഓഫ്‌ലൈനായി തന്നെ നടക്കും. ഓൺലൈനായി നടത്തണമെന്ന വിദ്യാർഥികളുടെ ഹരജി സുപ്രീം കോടതി തള്ളിയതോടെയാണ് തീരുമാനമായത്. പരീക്ഷ ഓൺലൈനാക്കണമെന്ന ഹരജി തെറ്റായ സന്ദേശം നൽകുമെന്നും കോവിഡ് രണ്ടാംതരംഗ രൂക്ഷമായതിനാലാണ് കഴിഞ്ഞ തവണത്തെ പരീക്ഷാ നടത്തിപ്പിൽ ഇടപെട്ടതെന്നും ജസ്റ്റിസ് എ എം ഖാൻവിൽക്കർ പറഞ്ഞു. ഇത്തവണ ആ സാഹചര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ രണ്ടുതവണ പരീക്ഷാനടത്തിപ്പിൽ കോടതി ഇടപെട്ടെന്ന് ഹരജിക്കാർ പറഞ്ഞപ്പോഴാണ് കോടതിയുടെ പ്രതികരണം.

ഹരജി കുട്ടികളുടെ ആത്മവിശ്വാസം തകർക്കുന്നതാണെന്ന് പറഞ്ഞ കോടതി ഹരജിക്കാരെ രൂക്ഷമായി വിമർശിച്ചു. പരീക്ഷനടത്തിപ്പിൽ തീരുമാനമെടുക്കേണ്ടത് അധികൃതരാണെന്നും വാർത്തകൾ സൃഷ്ടിക്കുന്നതിനായി ഇത്തരം ഹരജികൾ നൽകരുതെന്നും കോടതി മുന്നറിയിപ്പ് നൽകി. സി.ബി.എസ്.ഇ 10,12 ക്ലാസ് പരീക്ഷകൾ ഏപ്രിൽ 26ന് തുടങ്ങുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. പരീക്ഷാ ടൈംടേബിൾ പ്രസിദ്ധീകരിച്ചിരുന്നു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News