സ്പൈഡർമാൻ വേഷത്തിൽ കാറിൽ അഭ്യാസപ്രകടനം; നടപടിയുമായി പൊലീസ്

സ്‌പൈഡർമാൻ വേഷം ധരിച്ച ഒരാൾ കാറിൻ്റെ ബോണറ്റിൽ കയറി സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു

Update: 2024-07-24 12:12 GMT
Advertising

ന്യൂഡൽഹി: സൂപ്പർഹീറോ കഥാപാത്രമായ സ്പൈഡർമാന്റെ വേഷം ധരിച്ച് ന​ഗരത്തിലൂടെ കാറിൽ അഭ്യാസപ്രകടനം നടത്തിയ യുവാക്കൾക്കെതിരെ നടപടിയെടുത്ത് ഡൽഹി പൊലീസ്. സ്‌പൈഡർമാൻ വേഷം ധരിച്ച ഒരാൾ കാറിൻ്റെ ബോണറ്റിൽ കയറി സഞ്ചരിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. 20കാരനായ ആദിത്യ എന്ന യുവാവാണ് സ്‌പൈഡർമാൻ വേഷം ധരിച്ചിരുന്നത്. 19കാരനായ ഗൗരവ് സിങ് ആണ് വാഹനമോടിച്ചതെന്ന് തിരിച്ചറിഞ്ഞു.

അപകടകരമായ ഡ്രൈവിങ്, പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെ വാഹനം ഓടിക്കൽ, സീറ്റ് ബെൽറ്റ് ധരിച്ചില്ല തുടങ്ങിയ കുറ്റങ്ങളാണ് വാഹനത്തിൻ്റെ ഉടമയ്ക്കും ഡ്രൈവർക്കുമെതിരെ ചുമത്തിയത്. ഇവർക്കെതിരെ നിലവിൽ 26,000 രൂപ പിഴയാണ് ചുമത്തിയിരിക്കുന്നത്.

'കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കും. അപകടകരമായ ഡ്രൈവിംഗോ ട്രാഫിക് നിയമലംഘനമോ ഉണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യണം. റോഡ് സുരക്ഷ നിലനിർത്തുന്നതിൽ പൊതുജന സഹകരണം അത്യാവശ്യമാണ്.'- പൊലീസ് ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News