ടീസ്ത സെതൽവാദിന്റെയും ഭർത്താവിന്റെയും അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി
ഗുജറാത്ത് കലാപത്തിലെ ഇരകളെ സഹായിക്കാൻ ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി
Update: 2023-11-01 11:23 GMT
ന്യൂഡൽഹി: ടീസ്ത സെതൽവാദിന്റെയും ഭർത്താവിന്റെയും അറസ്റ്റ് തടഞ്ഞ് സുപ്രിംകോടതി. ഗുജറാത്ത് കലാപത്തിലെ ഇരകളെ സഹായിക്കാൻ ഫണ്ട് സ്വീകരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് നടപടി. ടീസ്റ്റയ്ക്കും ഭർത്താവ് ജാവേദ് ആനന്ദിനും മുൻകൂർ ജാമ്യം അനുവദിച്ചു.
സുപ്രിംകോടതി വിധിയുടെ അടിസ്ഥാനത്തിലാണ് നേരത്തേ ടീസ്തയ്ക്കും ഭർത്താവിനുമെതിരെ കേസ് എടുത്തത്. ഗുജറാത്ത് കലാപത്തിലെ ഇരകളെ സഹായിക്കാനുള്ള ഫണ്ടിൽ തിരിമറി നടത്തിയെന്നാണ് കേസ്. കേസിൽ ഇരുവർക്കും നേരത്തേ തന്നെ ജാമ്യം ലഭിച്ചിരുന്നു. എന്നാൽ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഗുജറാത്ത് സർക്കാർ കോടതിയെ സമീപിച്ചു. ഇതിനെതിരെയാണ് ടീസ്തയും ഭർത്താവും സുപ്രിംകോടതിയെ സമീപിച്ചത്. ജാമ്യം നീട്ടിക്കൊടുക്കാൻ ജസ്റ്റിസ് സഞ്ജയ് കൗൾ അധ്യക്ഷനായ മൂന്നംഗ ബെഞ്ച് തീരുമാനിക്കുകയായിരുന്നു.