ബിൽകിസ് ബാനു കേസ്: കുറ്റവാളികളുടെ ഇടക്കാല ജാമ്യഹരജി തള്ളി സുപ്രിംകോടതി

ശിക്ഷായിളവില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും വരെ ഇടക്കാല ജാമ്യം വേണമെന്നായിരുന്നു കുറ്റവാളികളുടെ ആവശ്യം

Update: 2024-07-19 12:52 GMT
Editor : banuisahak | By : Web Desk
Advertising

ഡൽഹി: ബില്‍കിസ് ബാനു കൂട്ടബലാത്സംഗക്കേസില്‍ ഇടക്കാല ജാമ്യം തേടി രണ്ട് കുറ്റവാളികള്‍ നല്‍കിയ ഹരജി സുപ്രിംകോടതി തള്ളി. ജയിലില്‍ കഴിയുന്ന രാധേശ്യാം ഭഗവന്‍ദാസ്, രാജുഭായ് ബാബുലാല്‍ സോണി എന്നിവരുടെ ഹരജികളാണ് പിൻവലിച്ചത്.

ശിക്ഷായിളവില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കും വരെ ഇടക്കാല ജാമ്യം വേണമെന്നായിരുന്നു കുറ്റവാളികളുടെ ആവശ്യം. കുറ്റവാളികളുടെ ഹരജി എങ്ങനെ നിലനില്‍ക്കുമെന്ന് സുപ്രിംകോടതി ആരാഞ്ഞു. ഇതേതുടർന്ന് ഹരജി പിൻവലിക്കാൻ അഭിഭാഷകൻ അനുമതി തേടി.

ജനുവരി എട്ടിനാണ് ബില്‍കിസ് ബാനു കേസില്‍ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കിയ ഗുജറാത്ത് സര്‍ക്കാരിന്റെ നടപടി സുപ്രിംകോടതി റദ്ദാക്കിയത്. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, പിവി സഞ്ജയ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റേതാണ് നടപടി. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News