'കൃഷി വിളവെടുപ്പ്, മാതാപിതാക്കളുടെ അസുഖം'; ന്യായങ്ങള്‍ നിരത്തി ബിൽക്കീസ് ബാനു കേസിലെ പ്രതികള്‍, ഹരജി ഇന്ന് സുപ്രിംകോടതിയില്‍

കീഴടങ്ങാനായി പ്രതികള്‍ക്ക് അനുവദിച്ച സമയപരിധി നാളെ അവസാനിക്കുകയാണ്

Update: 2024-01-19 01:44 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡല്‍ഹി: ജയിലിൽ തിരിച്ചെത്താൻ കൂടുതൽ സമയം ചോദിച്ച ബിൽക്കീസ് ബാനു കേസിലെ പ്രതികളുടെ ഹരജി ഇന്ന് പരിഗണിക്കും. കീഴടങ്ങാനുള്ള സമയപരിധി നാളെ അവസാനിക്കാനിരിക്കെയാണ് ഹരജി സുപ്രിംകോടതിയുടെ മുന്നിലെത്തുന്നത്.

ബിൽക്കീസ് ബാനുവിനെയും മാതാവിനെയും കൂട്ടബലാത്സംഗം ചെയ്യുകയും മൂന്നു വയസുകാരിയായ മകള്‍ ഉൾപ്പെടെയുള്ളവരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലാണ് കഴിഞ്ഞ ദിവസം കോടതിയുടെ നിര്‍ണായക വിധി വന്നത്. തിമിരശസ്ത്രക്രിയ, മാതാപിതാക്കളുടെ വാർധക്യസഹജമായ അസുഖം, കാർഷികോൽപന്നങ്ങളുടെ വിളവെടുപ്പ് എന്നിങ്ങനെ വ്യത്യസ്തമായ കാരങ്ങളാണ് ജയിലിൽ മടങ്ങിയെത്താതിരിക്കാൻ പ്രതികള്‍ ന്യായീകരണമായി നിരത്തിയിരിക്കുന്നത്.

Full View

പ്രതികളെ വെറുതെവിട്ട ഗുജറാത്ത് സർക്കാരിന്‍റെ ഉത്തരവ് ജനുവരി എട്ടിനാണ് സുപ്രിംകോടതി റദ്ദാക്കിയത്.

Summary: The plea of ​​the convicts in the Bilkis Bano case, who asked for more time to return to jail, will be heard today

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News