പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം ഡ്രോൺ പറന്നതായി സംശയം; ഡൽഹി പൊലീസ് അന്വേഷണം തുടങ്ങി
തിങ്കളാഴ്ച പുലർച്ചെ 5.30-ഓടെ ഡ്രോൺ ശ്രദ്ധയിൽപ്പെട്ട എസ്.പി.ജി ഉദ്യോഗസ്ഥരാണ് പൊലീസിനെ വിവരമറിയിച്ചത്.
Update: 2023-07-03 04:22 GMT
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുകളിലൂടെ ഡ്രോൺ പറന്നതായി സംശയം. തിങ്കളാഴ്ച പുലർച്ചെ 5.30-ഓടെ ഡ്രോൺ ശ്രദ്ധയിൽപ്പെട്ട എസ്.പി.ജി ഉദ്യോഗസ്ഥരാണ് പൊലീസിനെ വിവരമറിയിച്ചത്.
വിമാനങ്ങളും ഡ്രോണുകളും പറത്തുന്നതിന് വിലക്കുള്ള അതീവ സുരക്ഷാ മേഖലയിലാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി. സെപെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് (എസ്.പി.ജി) ആണ് പ്രധാനമന്ത്രിയുടെയും വസതിയുടെയും സുരക്ഷ ഒരുക്കുന്നത്.
Information about flying a drone in the no-flying zone above the Prime Minister's residence was received. SPG contacted the police at 5:30 am. Investigation is underway: Delhi Police
— ANI (@ANI) July 3, 2023