ടി. ആരിഫലി വീണ്ടും ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ സെക്രട്ടറി ജനറൽ

ഇതു രണ്ടാം തവണയാണ് ടി. ആരിഫലി സെക്രട്ടറി ജനറലായി തിരഞ്ഞെടുക്കപ്പെടുന്നത്

Update: 2023-04-30 13:00 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ സെക്രട്ടറി ജനറലായി ടി. ആരിഫലി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ഇതു രണ്ടാം തവണയാണ് അദ്ദേഹം ഇതേ പദവിയിലെത്തുന്നത്.

ഇതിനുമുൻപ് ജമാഅത്തെ ഇസ്‌ലാമി കേരളാ അമീർ, അഖിലേന്ത്യാ അസിസ്റ്റന്റ് അമീർ തുടങ്ങിയ ചുമതലകൾ വഹിച്ചിട്ടുണ്ട് ടി. ആരിഫലി. അസിസ്റ്റന്റ് അമീറുമാരായി പ്രൊഫ. മുഹമ്മദ് സലീം എഞ്ചിനീയർ, മലിക് മുഅ്തസിം ഖാൻ, എസ്. അമീനുൽ ഹസ്സൻ, വലിയ്യുല്ല സഈദി എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു.

അഖിലേന്ത്യാ അമീറായി സയ്യിദ് സആദത്തുല്ല ഹുസൈനിയെ വീണ്ടും തിരഞ്ഞെടുത്തിരുന്നു. രണ്ടാം തവണയാണ് അദ്ദേഹം അഖിലേന്ത്യാ അമീറാകുന്നത്. എഞ്ചിനീയറിങ് ബിരുദധാരിയായ സആദത്തുല്ല എഴുത്തുകാരനും പ്രഭാഷകനുമാണ്. വിവിധ ഭാഷകളിലായി 22 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രൊഫ. മുഹമ്മദ് സലീം എഞ്ചിനീയർ, മലിക് മുഅ്തസിം ഖാൻ, എസ്. അമീനുൽ ഹസ്സൻ

തെലങ്കാന സ്വദേശിയായ സആദത്തുല്ല ഉറുദു മാസിക 'സിന്ദഗിയേ നൗ' പത്രാധിപരാണ്. രണ്ട് തവണ എസ്.ഐ.ഒ ദേശീയ പ്രസിഡന്റായിട്ടുണ്ട്. നേരത്തെ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

Summary: T. Arifali was re-elected as Jamaat-e-Islami Hind Secretary General

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News