''നൃത്തം അശ്ലീലം; ഹിന്ദു വികാരം വ്രണപ്പെടുത്തി''; സണ്ണി ലിയോണിനു ഭീഷണിയുമായി ബിജെപി മന്ത്രി

രാജ്യത്ത് തുടരണമെങ്കിൽ സണ്ണി ലിയോൺ പരസ്യമായി മാപ്പുപറയണമെന്ന് കഴിഞ്ഞ ദിവസം മഥുരയിലെ ഒരുസംഘം സന്ന്യാസിമാർ പ്രതികരിച്ചിരുന്നു

Update: 2021-12-26 16:19 GMT
Editor : Shaheer | By : Web Desk
Advertising

മഥുരയിലെ പുരോഹിതന്മാർക്ക് പിന്നാലെ ബോളിവുഡ് താരം സണ്ണി ലിയോണിനെതിരെ വിമർശനവുമായി മധ്യപ്രദേശിലെ ബിജെപി മന്ത്രി. താരത്തിന്റെ ഏറ്റവും പുതിയ വിഡിയോ ആൽബം ചൂണ്ടിക്കാട്ടിയാണ് ഭീഷണിയുമായി മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര രംഗത്തെത്തിയത്. ആൽബത്തിലെ നൃത്തം അശ്ലീലമാണെന്നും ഹിന്ദുവികാരങ്ങളെ വ്രണപ്പെടുത്തുന്നതുമാണെന്നാണ് മന്ത്രിയുടെ ആരോപണം.

'മധുബൻ മേം രാധിക നാച്ഛേ' എന്ന പാട്ടിലെ നൃത്തരംഗത്തെച്ചൊല്ലിയാണ് പുതിയ വിവാദം. 1960ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമായ 'കോഹിനൂറി'നു വേണ്ടി മുഹമ്മദ് റഫി പാടിയ ഈ പാട്ട് സണ്ണി ലിയോണിന്റെ പുതിയ ആൽബത്തിനു വേണ്ടി ഉപയോഗിച്ചിട്ടുണ്ട്. വിഡിയോ പിൻവലിക്കാനായി സണ്ണി ലിയോണിനും സംഗീത സംവിധായകൻ സാഖി തോഷിക്കും മൂന്നു ദിവസം അനുവദിച്ചിരിക്കുന്നുവെന്നാണ് നരോത്തം മിശ്ര അറിയിച്ചത്. ഇല്ലെങ്കിൽ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നാണ് ഭീഷണി.

''ചിലയാളുകൾ നിരന്തരം ഹിന്ദുവികാരങ്ങൾ വ്രണപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. രാധാക്കുവേണ്ടിയുള്ള ക്ഷേത്രങ്ങൾ ഇവിടെയുണ്ട്. അവരോട് നമ്മൾ പ്രാർത്ഥിക്കുകയും ചെയ്യുന്നു. സാഖിബ് തോഷിക്ക് സ്വന്തം മതവുമായി ബന്ധപ്പെട്ടുള്ള പാട്ടുകളുണ്ടാക്കാം. ഇത്തരം പാട്ടുകൾ ഞങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നതാണ്. മൂന്നു ദിവസത്തിനകം വിഡിയോ പിൻവലിച്ചില്ലെങ്കിൽ നിയമോപദേശം തേടി നടപടികളുമായി മുന്നോട്ടുപോകും.'' നരോത്തം മിശ്ര മുന്നറിയിപ്പ് നൽകി.

കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ മഥുരയിലുള്ള ഒരുസംഘം ഹിന്ദു സന്ന്യാസികളും ആൽബത്തിലെ നൃത്തം ചൂണ്ടിക്കാട്ടി സണ്ണി ലിയോണിനെതിരെ രംഗത്തെത്തിയിരുന്നു. ആൽബം നിരോധിച്ച് നടിക്കെതിരെ സർക്കാർ നടപടിയെടുത്തില്ലെങ്കിൽ കോടതിയിൽ പോകുമെന്നാണ് യുപി വൃന്ദാവനിലെ പുരോഹിതനായ ഗിരി മഹാരാജ് വ്യക്തമാക്കി. രാജ്യത്ത് തുടരണമെങ്കിൽ സണ്ണി ലിയോൺ പരസ്യമായി മാപ്പുപറയണമെന്നും സന്ന്യാസിമാർ ആവശ്യപ്പെട്ടിരുന്നു.

കൃഷ്ണയും രാധയും തമ്മിലുള്ള പ്രണയമാണ് പാട്ടിന്റെ ഇതിവൃത്തം. സരിഗമപ മ്യൂസിക് ആണ് പാട്ടടങ്ങുന്ന പുതിയ ആൽബം പുറത്തിറക്കിയത്. യൂട്യൂബിൽ റിലീസ് ചെയ്ത പാട്ട് ഇതിനകം തന്നെ യൂട്യൂബിൽ ഒരു കോടിയിലേറെപ്പേർ കണ്ടുകഴിഞ്ഞിട്ടുണ്ട്.

Summary: Madhya Pradesh Home Minister Narottam Mishra has given Bollywood star Sunny Leone and music composer Saqib Toshi three days to take down a music video of the actor's "obscene" dance to a song

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News