സിവിൽ സർവീസ് ടാലന്‍റ് പരീക്ഷയുമായി പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമി

ഹൈസ്ക്കൂൾ , ഹയർ സെക്കണ്ടറി, ബിരുദ തലത്തിൽ പ്രത്യകം പരീക്ഷകൾ നടത്തും.

Update: 2024-03-25 05:51 GMT
Editor : Jaisy Thomas | By : Web Desk
Advertising

മലപ്പുറം: സിവിൽ സർവീസ് സ്വപ്നം കാണുന്ന വിദ്യാർഥികൾക്കായി ടാലന്‍റ് പരീക്ഷയുമായി പെരിന്തൽമണ്ണ ഹൈദരലി ശിഹാബ് തങ്ങൾ സിവിൽ സർവീസ് അക്കാദമി . ഏഴാം ക്ലാസ് പരീക്ഷ എഴുതിയ കുട്ടികൾ മുതൽ അവസാന വർഷ ബിരുദ പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ഉൾപ്പെടെ ടാലന്‍റ് പരീക്ഷയിൽ പങ്കെടുക്കാം . ഹൈസ്ക്കൂൾ , ഹയർ സെക്കണ്ടറി, ബിരുദ തലത്തിൽ പ്രത്യകം പരീക്ഷകൾ നടത്തും.

മൂന്ന് വിഭാഗത്തിലും ആദ്യമൂന്ന് സ്ഥാനങ്ങൾ ലഭിക്കുന്ന വിദ്യാർഥികൾക്ക് മികച്ച സമ്മാനങ്ങൾ നൽകുമെന്ന് ചെയർമാൻ നജീബ് കാന്തപുരം എം. എൽ. എ പറഞ്ഞു. മേയ് 11 നാണ് പരീക്ഷ. ടാലന്‍റ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്ക് ഓൺലൈൻ വഴി സിവിൽ സർവീസ് പരിശീലനം നൽകും. ജൂനിയർ ഐ. എ .എസ് ബ്രാൻഡ് അംബാസിഡറായി കോട്ടപ്പുറം ഹെലൻ കെല്ലർ സ്കൂളിലെ മുഹമ്മദ് സിനാനെ തെരഞ്ഞെടുത്തു.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News