'ചില്ലാക്‌സിലെത്തിയ കൂൾ സി.എം'; സ്റ്റാലിൻ ചായക്കടയിലെത്തിയ അമ്പരപ്പ് മറാതെ മലയാളികളായ കടയുടമകള്‍

പ്രളയദുരിതം അനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമൊപ്പമിരുന്ന് സ്റ്റാലിന്‍ ചായ കുടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു

Update: 2021-11-14 10:15 GMT
Advertising

ചെന്നൈയില്‍ കനത്ത മഴയില്‍ ദുരിതമനുഭവിക്കുന്ന ജനങ്ങളെ നേരിട്ടുകണ്ട് ആശ്വസിപ്പിച്ച തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ നടപടികള്‍ വന്‍ തോതില്‍ പ്രശംസിക്കപ്പെടുകയാണ്. ബുദ്ധിമുട്ടിലായ ജനങ്ങള്‍ക്കൊപ്പം സമയം ചെലവഴിച്ച് സര്‍ക്കാര്‍ കൂടെയുണ്ടെന്ന ഉറപ്പും നല്‍കിയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനങ്ങള്‍ പുരോഗമിക്കുന്നത്. ഇതിനിടെ മാമ്പാക്കത്തെ ഒരു ചായക്കടയിലും സ്റ്റാലിനെത്തി. സാധാരണക്കാരനില്‍ സാധാരണക്കാരനായി പ്രളയദുരിതം അനുഭവിക്കുന്ന സ്ത്രീകൾക്കും കുട്ടികൾക്കുമൊപ്പമിരുന്ന് ചായ കുടിച്ചു. എന്നാല്‍ 'മുതല്‍ അമൈച്ചര്‍' അപ്രതീക്ഷിതമായി കടയിലെത്തിയ അമ്പരപ്പിലാണ് മലയാളികളായ കടയുടമകള്‍. 


സ്റ്റാലിന്‍ ചായക്കടയിലെത്തിയ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പതിനഞ്ചു മിനിട്ടോളം കടയില്‍ ചെലവഴിച്ച സ്റ്റാലിന്‍ കച്ചവടം എങ്ങനെപോകുന്നുവെന്ന് അന്വേഷിക്കുകയും നാട്ടിലെ വിശേഷങ്ങള്‍ ചോദിച്ചറിയുകയും ചെയ്തതായി 'ചില്ലാക്സ്' എന്ന കടയുടെ ഉടമകളായ ഉസ്മാനും മുഹമ്മദ് ബഷീറും പറയുന്നു. മനോരമ ന്യൂസിന് നല്‍കിയ പ്രതികരണത്തിലാണ് സ്റ്റാലിന്‍ വന്ന വിശേഷങ്ങള്‍ അവര്‍ പങ്കുവെച്ചത്.   


ആളു ഭയങ്കര കൂളായിരുന്നെന്നും സെല്‍ഫിയെടുക്കുന്നതിനും മറ്റും യാതൊരു പ്രയാസവും കാണിച്ചില്ലെന്നുമാണ് ഉടമകള്‍ പറയുന്നത്. മുഖ്യമന്ത്രി വന്നു പോയതോടെ ചായക്കടയ്ക്കും ഹീറോ പരിവേഷം കിട്ടിയിട്ടുണ്ട്. പ്രദേശത്ത് നിരവധി കടകള്‍ ഉണ്ടായിരുന്നിട്ടും സ്റ്റാലിനെ ചില്ലാക്സിലേക്ക് ആകര്‍ഷിച്ച 'ഗുട്ടന്‍സ്' എന്താണെന്നാണ് ആള്‍ക്കാര്‍ക്ക് അറിയേണ്ടത്. ഇക്കാര്യം ചോദിക്കാനും മുഖ്യന്‍ വന്ന വിശേഷങ്ങള്‍ അറിയാനും ഫോണ്‍കോളുകളുടെയും മെസ്സേജുകളുടെയും പ്രവാഹമാണ് ചില്ലാക്സിലേക്ക്. 

Tamilnadu CM MK Stalin Visits Tea Shop ownered by Keralites

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News