ലോക്ഡൗൺ കാലത്ത് വിദ്യാഭ്യാസം മുടങ്ങാതിരിക്കാൻ അധ്യാപകർ ഗുണകരമായ രീതികൾ സ്വീകരിക്കണമെന്ന് രാഷ്ട്രപതി
ഇന്ത്യൻ പാരമ്പര്യത്തിൽ ഗുരുനാഥർ ദൈവതുല്യരാണ്
ന്യൂഡൽഹി: കോവിഡ് ലോക്ഡൗൺ കാലത്ത് വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കാൻ അധ്യാപകർ ഗുണകരമായ രീതികൾ ആവിഷ്‌കരിക്കണമെന്നും അധ്യാപക ദിനത്തിൽ രാജ്യത്തെമ്പാടുമുള്ള ഗുരുനാഥന്മാരെ അഭിനന്ദിക്കുന്നുവെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ്. നമ്മുടെ മക്കളുടെ ബൗദ്ധികവും ധാർമികവുമായ വളർച്ചക്കായുള്ള അധ്യാപകരുടെ പ്രയത്‌നങ്ങളെ ഈ ദിനത്തിൽ ആദരിക്കുകയാണെന്നും രാഷ്ട്രപതി പറഞ്ഞു.
ഇന്ത്യൻ പാരമ്പര്യത്തിൽ അധ്യാപകർ ദൈവതുല്യരാണ്. കോവിഡ് കാലത്തെ അധ്യാപന രീതികൾ പാടെ മാറിയിട്ടുണ്ട്. ഓൺലൈൻ വിദ്യാഭ്യാസവുമായ ബന്ധപ്പെട്ട വെല്ലുവിളികൾ അധ്യാപകർ ഏറ്റെടുത്തു. വിദ്യാർഥികൾ നേരിടുന്ന തടസ്സങ്ങൾ ഇല്ലാതാക്കാൻ അവർ രംഗത്തിറങ്ങിയെന്നും അദ്ദേഹം പറഞ്ഞു.
ഈ സമയത്ത് ശക്തവും സമൃദ്ധവുമായ രാഷ്ട്രത്തിനായി പ്രയത്‌നിക്കുന്ന അധ്യാപക സമൂഹത്തിന് നന്ദി പറയാമെന്നും വിദ്യാഭ്യാസ വിചക്ഷണനും ചിന്തകനുമായ ഇന്ത്യയുടെ മുൻപ്രസിഡൻറ് ഡോ. എസ് രാധാകൃഷ്ണന്റെ ജന്മദിനമാണിതെന്ന് ഓർക്കാമെന്നും രാഷ്ട്രപതി പറഞ്ഞു.