ഓഫീസിൽ കൊതുക് വല വിരിച്ച് ഉറങ്ങാനൊരുങ്ങി മെഡിക്കൽ സൂപ്രണ്ട്; കയ്യോടെ പിടികൂടി തേജസ്വി യാദവ്

ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി യോഗം നടക്കാനിരിക്കെയാണ് സർക്കാർ ആശുപത്രികളുടെ പ്രശ്‌നങ്ങൾ നേരിട്ടറിയാൻ രാത്രി തേജസ്വി യാദവ് ഇറങ്ങിയത്

Update: 2022-09-07 12:17 GMT
Advertising

പാറ്റ്‌ന: രാത്രിഡ്യൂട്ടി സമയത്ത് ഓഫീസിൽ കൊതുക് വല വിരിച്ച് ഉറങ്ങാനൊരുങ്ങിയ മെഡിക്കൽ സൂപ്രണ്ടിൻറിനെ കയ്യോടെ പിടികൂടി ബിഹാർ ഉപമുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയുമായി തേജസ്വി യാദവ്. കഴിഞ്ഞ ദിവസം രാത്രി പാറ്റ്‌ന മെഡിക്കൽ കോളേജ് ആശുപത്രിയിൽ തേജസ്വി നടത്തിയ അപ്രതീക്ഷിത സന്ദർശനത്തിനിടെയാണ് സംഭവം. ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി യോഗം നടക്കാനിരിക്കെയാണ് സർക്കാർ ആശുപത്രികളുടെ പ്രശ്‌നങ്ങൾ നേരിട്ടറിയാൻ അദ്ദേഹം ഇറങ്ങിയത്.

ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേടുകളാണ് അദ്ദേഹം കണ്ടെത്തിയത്. തുടർന്ന് സൂപ്രണ്ടിന്റെ ഓഫീസിലെത്തിയപ്പോഴാണ് ഉറങ്ങാനൊരുക്കിയ നിലയിൽ റൂം കണ്ടത്. തുടർന്ന് വൃത്തിയില്ലായ്മ അടക്കമുള്ള പ്രശ്‌നങ്ങളിൽ അദ്ദേഹം അനിഷ്ടം വ്യക്തമാക്കി. രോഗികളെയടക്കം സന്ദർശിച്ച് പരാതികൾ കേട്ടു.

അനാഥ മൃതദേഹം മോർച്ചറിയിലേക്ക് മാറ്റുന്നതിന് പകരം വരാന്തയിൽ കിടക്കുന്നതും ആശുപത്രി വളപ്പിൽ നായകളടക്കം ചുറ്റിയടിക്കുന്നതും തേജസ്വിയുടെ സന്ദർശന വീഡിയോയിലുണ്ടായിരുന്നു. 

ആശുപത്രിയിൽ മതിയായ മരുന്നുകളുണ്ടായിരുന്നില്ലെന്നും വൃത്തിയില്ലായിരുന്നുവെന്നും തേജസ്വ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. രോഗികൾക്ക് മതിയായ ചികിത്സ ലഭിച്ചിരുന്നില്ലെന്നും ജീവനക്കാരുടെ അറ്റൻഡൻസ് രേഖപ്പെടുത്തിയിരുന്നില്ലെന്നും പറഞ്ഞു. ഇവയെല്ലാം മറികടക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആഗസ്റ്റ് 24ന് നടന്ന വിശ്വാസവോട്ടെടുപ്പിൽ ജെ.ഡി.യുവും ആർ.ജെ.ഡിയും കോൺഗ്രസും ചേർന്നുള്ള മഹാസഖ്യ സർക്കാർ വിജയിക്കുകയായിരുന്നു. 243 അംഗ നിയമസഭയിൽ 164 എം.എൽ.എമാരുടെ പിന്തുണയാണ് സർക്കാറിനുള്ളത്. ഇവരിൽ 160 പേരുടെ പിന്തുണ മുൻ ബിഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറിന് ലഭിച്ചു. ബി.ജെ.പി സഭയിൽ നിന്ന് ഇറങ്ങിപ്പോയി. മഹാസഖ്യം അവിശ്വാസ പ്രമേയം കൊണ്ടുവന്നതോടെ ബിജെപി അംഗമായ സ്പീക്കർ വിജയ് കുമാർ സിൻഹയും ഇറങ്ങിപ്പോയി. ഇതിനെ തുടർന്ന് ജനതാദളിൽ (യുണൈറ്റഡ്) നിന്നുള്ള ഡെപ്യൂട്ടി സ്പീക്കർ മഹേശ്വര് ഹസാരിയാണ് വിശ്വാസവോട്ടെടുപ്പ് നയിച്ചത്.

Tejashwi Yadav, Deputy Chief Minister and Health Minister of Bihar, caught the medical superintendent who was about to sleep with a mosquito net in the office during night duty.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News