പാർട്ടി അംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പാക്കേജുമായി തെലങ്കാന കോൺഗ്രസ്
ഇൻഷുറൻസ് നൽകുന്നതിലൂടെ സംസ്ഥാനത്തെ പാർട്ടി അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുകയാണ് ലക്ഷ്യം
ഹൈദരാബാദ്: പാർട്ടി അംഗങ്ങൾക്ക് രണ്ട് ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പാക്കേജുമായി തെലങ്കാന കോൺഗ്രസ്. ഇൻഷുറൻസ് നൽകുന്നതിലൂടെ സംസ്ഥാനത്തെ പാർട്ടി അംഗങ്ങളുടെ എണ്ണം വർധിപ്പിക്കുകയാണ് ലക്ഷ്യം. പാർട്ടിയുടെ മെമ്പർഷിപ്പ് ഡ്രൈവിന്റെ ഭാഗമായി 39 ലക്ഷം കോൺഗ്രസ് പ്രവർത്തകർക്ക് ഈ ഇൻഷുറൻസ് ലഭിക്കും.
39 ലക്ഷം അംഗങ്ങൾക്കും ഇൻഷുറൻസ് പോളിസി കവർ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്ന് തെലങ്കാന കോൺഗ്രസ് പ്രസിഡന്റ് രേവന്ത് റെഡ്ഡി പറഞ്ഞു. തെലങ്കാന കോൺഗ്രസ്, പാർട്ടിയിൽ ഡിജിറ്റൽ മെമ്പർഷിപ്പ് നൽകുന്നുണ്ടെന്ന് തെലങ്കാനയുടെ ഉത്തരവാദിത്തമുള്ള എ.ഐ.സി.സി അംഗം മനിക്കം ടാഗോർ പറഞ്ഞു.
'കോൺഗ്രസ് ഒരു കുടുംബമാണ്. ഒരു കുടുംബമെന്ന നിലയിൽ നമ്മൾ ഓരോ അംഗങ്ങൾക്കൊപ്പവും നിൽക്കും. ഇതാണ് രാഹുൽ ഗാന്ധിയുടെ ഐഡിയോളജി,' തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.