പെരുമാറ്റ ചട്ടലംഘനം; അമിത് ഷാക്കെതിരെ തെലങ്കാന പോലീസ് കേസെടുത്തു
മെയ് 13ന് ഒറ്റഘട്ടമായാണ് തെലങ്കാനയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്
Update: 2024-05-04 11:52 GMT
ഹൈദരാബാദ്: പെരുമാറ്റ ചട്ടലംഘനത്തിനു കേന്ദ്ര മന്ത്രി അമിത് ഷാക്കെതിരെ തെലങ്കാന പോലീസ് കേസെടുത്തു. മെയ് ഒന്നിന് ഹൈദരാബാദിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചരണ റാലിയിൽ കുട്ടികളെ പങ്കെടുപ്പിച്ചതിനാണ് കേസ്. അമിത് ഷാ ഉൾപ്പെടെ നാല് പേർക്കെതിരെയാണ് കേസ്. ബാക്കി മൂന്ന് പേർ തെലങ്കാനയിലെ ബി.ജെ.പി നേതാക്കളാണ്.
കഴിഞ്ഞ ദിവസം മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുത്തിരുന്നു. മുഖ്യമന്ത്രി രേവന്ദ് റെഡ്ഡിക്കെതിരെയുള്ള പരാമർശത്തിനെതിരെ കോൺഗ്രസ് നൽകിയ പരാതിയെതുടർന്നാണ് അദ്ദേഹത്തെ 48 മണിക്കൂർ നേരത്തേക്ക് തെരഞ്ഞെടുപ്പ് പ്രചരണത്തിൽ നിന്ന് കമ്മീഷൻ വിലക്കിയത്. തെലങ്കാനയിൽ മെയ് 13നു ഒറ്റഘട്ടമായി 17 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞടുപ്പ് നടക്കുന്നത്. സംസ്ഥാനത്ത് പ്രചാരണം സജീവമായി നടക്കുന്നുണ്ട്.