ഒരു മണിക്കൂറില്‍ 10 ലക്ഷം തൈകള്‍ നട്ട് തെലങ്കാന: ലോക റെക്കോര്‍ഡ്!

2019ല്‍ തുര്‍ക്കിയില്‍ ഒരു മണിക്കൂര്‍ കൊണ്ട് 3.03 ലക്ഷം തൈകള്‍ നട്ടതാണ് ഇതിനുമുമ്പുള്ള ലോക റെക്കോര്‍ഡ്

Update: 2021-07-07 15:41 GMT
Editor : ijas
Advertising

ഗ്രീന്‍ ഇന്ത്യ ചലഞ്ചിന്‍റെ ഭാഗമായി പത്ത് ലക്ഷം തൈകള്‍ നട്ടുപിടിപ്പിച്ച് തെലങ്കാന. ഒരു മണിക്കൂര്‍ കൊണ്ടാണ് തെലങ്കാനയിലെ ആദിലാബാദ് ജില്ലയില്‍ 10 ലക്ഷം മരത്തൈകള്‍ നട്ടുപിടിപ്പിച്ച് പുതിയ ലോക റെക്കോര്‍ഡ് സ്ഥാപിച്ചത്. നേട്ടം കരസ്ഥമാക്കിയ ആദിലാബാദ് ജില്ലക്ക് വണ്ടര്‍ ബുക്ക് റെക്കോര്‍ഡ്സ് പ്രശംസാ പത്രം കൈമാറി.

മിയാവാക്കി മോഡലില്‍ 200 ഏക്കറിലാണ് മരത്തൈകള്‍ നട്ടുപിടിപ്പിച്ചത്. പത്ത് ഭാഗങ്ങളാക്കി തിരിച്ച ഭൂമിയില്‍ 30000 പേരടങ്ങുന്ന ടി.ആര്‍.എസ് അംഗങ്ങളാണ് തൈകള്‍ നട്ടുപിടിപ്പിച്ചത്. തെലങ്കാന വനം പരിസ്ഥിതി മന്ത്രി എ ഇന്ദ്ര കരണ്‍ റെഡ്ഡി പരിപാടിയില്‍ സന്നിഹിതനായിരുന്നു. തൈനടുന്നതിന്‍റെ മുഴുവന്‍ ചടങ്ങുകളും ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡ്‍സിന്‍റെ നിര്‍ദേശങ്ങള്‍ പ്രകാരം വീഡിയോയില്‍ ചിത്രീകരിച്ചതായി സംഘാടകര്‍ അറിയിച്ചു.

2019ല്‍ തുര്‍ക്കിയില്‍ ഒരു മണിക്കൂര്‍ കൊണ്ട് 3.03 ലക്ഷം മരത്തൈകള്‍ നട്ടതാണ് ഇതിനുമുമ്പുള്ള ലോക റെക്കോര്‍ഡ്. ഇത് ഗിന്നസ് ബുക്കില്‍ ഇടം പിടിച്ചിരുന്നു.

Tags:    

Editor - ijas

contributor

Similar News