'ഭീകരവാദത്തെ അടിച്ചമർത്തും': പ്രധാനമന്ത്രി

'ചരിത്രത്തിൽ നിന്ന് പാകിസ്താൻ ഒന്നും പഠിച്ചില്ല'

Update: 2024-07-26 07:47 GMT
Advertising

ലഡാക്ക്: ഭീകരവാദത്തെ എല്ലാ ശക്തിയുമുപയോഗിച്ച് അടിച്ചമർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാർഗിലിലേത് വെറും ഒരു യുദ്ധ വിജയം മാത്രം അല്ല, സത്യത്തിന്റെ വിജയം കൂടിയാണ്. ചരിത്രത്തിൽ നിന്ന് പാകിസ്താൻ ഒന്നും പഠിച്ചില്ല. അവർ ഇപ്പോഴും  നിഴൽ യുദ്ധം തുടരുകയാണ്. കാർഗിലിൽ വീരമൃത്യു വരിച്ച സൈനികർ അമരത്വം നേടിയവരെന്നും മോദി പറഞ്ഞു.

കാർഗിൽ യുദ്ധത്തിൻ്റെ 25ാം വാർഷികത്തിൽ ലഡാക്കിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിമാചൽ പ്രദേശ്, ലഡാക്ക് എന്നിവയെ ബന്ധിപ്പിക്കുന്ന ഷിൻകുല ടണൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. 4.1 കിലോമീറ്ററാണ് ടണലിന്റെ നീളം. 

കാർഗിൽ യുദ്ധത്തിൽ വീരമൃത്യുവരിച്ച ധീര ജവാന്മാരുടെ സ്മരണകൾ ഉറങ്ങുന്ന ദ്രാസിലെ സ്മാരകത്തിൽ പ്രധാനമന്ത്രി പുഷ്പചക്രം അർപ്പിച്ചു. വിജയ ദിവസത്തിന്റെ ഓർമ പുതുക്കി കരസേനയുടെയും വ്യോമസേനയുടെയും ഹെലികോപറ്ററുകൾ യുദ്ധസ്മാരകത്തിന് മേലെ പുഷ്പവൃഷ്ടി നടത്തി. രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായവരെ ഓർമിച്ചും അവരുടെ കുടുംബങ്ങളെ ആദരിച്ചും നടത്തിയ ചടങ്ങിൽ കരസേനാ മേധാവി ഉപേന്ദ്ര ദ്വിവേദി അടക്കമുള്ളവർ പങ്കാളികളായി. 

സേനയെ യുവത്വവൽക്കരിക്കാൻ ലക്ഷ്യമിട്ടാണ് അഗ്നിപഥ് പദ്ധതി നടപ്പാക്കിയത്. എന്നാൽ ചിലർ ഇതിനെ തങ്ങളുടെ രാഷ്ട്രീയത്തിനായി ഉപയോഗിച്ചെന്നും മോദി വിമർശിച്ചു. 

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News