നരേന്ദ്രമോദിക്കെതിരായ തരൂരിന്റെ പരാമർശം; കേസിലെ നടപടിക്രമങ്ങൾ റദ്ദാക്കണമെന്ന ആവശ്യം കോടതി തള്ളി

മോദി ശിവലിംഗത്തിലെ തേളാണെന്നായിരുന്നു തരൂരിൻറെ പ്രസ്താവന

Update: 2024-08-29 12:52 GMT
Advertising

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപകീർത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയ കേസിലെ നടപടിക്രമങ്ങൾ റദ്ദാക്കണമെന്ന ശശി തരൂരിന്റെ ആവശ്യം കോടതി തള്ളി. ഡൽഹി ഹൈക്കോടതിയാണ് തരൂരിന്റെ ഹരജി തള്ളിയത്. മോദി ശിവലിംഗത്തിലെ തേളാണെന്നായിരുന്നു തരൂരിൻറെ പ്രസ്താവന. തരൂരിന്റെ ആവശ്യം കോടതി തള്ളിയതോടെ അപകീർത്തികേസുമായി ബന്ധപ്പെട്ട നടപടികൾ തുടരും.

2018 ഒക്ടേബർ 28ന് മാധ്യമപ്രവർത്തകരുമായി സംസാരിക്കവേയാണ് ശശി തരൂർ വിവാദ പരാമർശം നടത്തിയത്. മോദി ശിവലിംഗത്തിൽ ഇരിക്കുന്ന തേളാണെന്നും അതിനെ അടിച്ചു കൊല്ലാനോ എടുത്തുകളയാനോ കഴിയില്ലെന്നും ഒരു ആർ.എസ്.എസ് നേതാവ് തന്നോട് പറഞ്ഞെന്നായിരുന്നു തരൂരിന്റെ പരാമർശം. തരൂരിൻറെ പ്രസ്താവന വിശ്വാസത്തെ ഹനിക്കുന്നതാണെന്ന് കാണിച്ച് രാജീവ് ബബ്ബാർ ആണ് പരാതി നൽകിയത്.

Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News