അസമിൽ നിന്ന് പിടിച്ചെടുത്ത 25000 കിലോ മയക്കുമരുന്ന് അമിത്ഷായുടെ സാന്നിധ്യത്തിൽ നശിപ്പിക്കുമെന്ന് അധികൃതർ

'ലഹരിക്കടത്തും ദേശീയ സുരക്ഷയും' എന്ന വിഷയത്തിൽ ഗുവാഹത്തിയിൽ നടക്കുന്ന പ്രാദേശിക യോഗത്തിൽ അമിത് ഷാ അധ്യക്ഷനാകും

Update: 2022-10-07 16:04 GMT
Editor : afsal137 | By : Web Desk
Advertising

ഗുവാഹത്തി: നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും വിവിധ സർക്കാർ ഏജൻസികളും അസമിൽനിന്ന് പിടിച്ചെടുത്ത 25,000 കിലോ ഗ്രാം മയക്കുമരുന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത്ഷായുടെ സാന്നിധ്യത്തിൽ നാളെ നശിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. 'ലഹരിക്കടത്തും ദേശീയ സുരക്ഷയും' എന്ന വിഷയത്തിൽ ഗുവാഹത്തിയിൽ നടക്കുന്ന പ്രാദേശിക യോഗത്തിൽ അമിത് ഷാ അധ്യക്ഷനാകും. വടക്ക് കിഴക്കൻ മേഖലയിലെ മയക്കുമരുന്ന് ഉപഭോഗവും വിൽപ്പനയും ഇല്ലാതാക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനായാണ് യോഗം വിളിച്ചിരിക്കുന്നത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഡിജിപിമാരും യോഗത്തിൽ പങ്കെടുക്കും.

ഗുവാഹത്തിയിൽ 11000 കിലോഗ്രാം മയക്കുമരുന്ന് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെ നേതൃത്വത്തിൽ നശിപ്പിക്കാനും തീരുമാനമായി. കൂടാതെ ത്രിപുരയിൽ നിന്ന് പിടിച്ചെടുത്ത ലഹരി വസ്തുക്കളും നശിപ്പിക്കും. സമൂഹത്തെ ലഹരിമുക്തമാക്കാനുള്ള നരേന്ദ്രമോദി സർക്കാരിന്റെ പ്രതിബദ്ധത പ്രകടമാക്കുന്നതാണ് നടപടി. ജൂൺ 1 മുതലാണ് മയക്കുമരുന്ന് പിടികൂടി നശിപ്പിക്കുകയെന്ന പ്രത്യേക ദൗത്യവുമായി എൻ.സി.ബി രംഗത്തുവന്നത്. സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച്, 75,000 കിലോഗ്രാം മയക്കുമരുന്ന് എൻ.സി.ബിയുടെ എല്ലാ പ്രാദേശിക യൂണിറ്റുകളും നശിപ്പിക്കാൻ തീരുമാനിച്ചിരുന്നു. ജൂൺ ആദ്യ പകുതിയിൽ പിടിച്ചെടുത്ത 1,09,000 കിലോഗ്രാം മയക്കുമരുന്ന് എൻസിബി നശിപ്പിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News