മണിപ്പൂരിൽ സമാധാനശ്രമം; കുകി, മെയ്തെയ് വിഭാഗങ്ങളുമായി കേന്ദ്രം ചർച്ച നടത്തി

ഇൻ്റലിജൻസ് ബ്യൂറോ മുൻ അഡീഷണൽ ഡയറക്ടറാണ് കേന്ദ്ര സർക്കാറിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്.

Update: 2023-07-27 02:00 GMT
Advertising

ഡൽഹി: മണിപ്പൂരിൽ സമാധാനശ്രമവുമായി കേന്ദ്രസർക്കാർ. കുകി, മെയ്തെയ് വിഭാഗങ്ങളുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തി. ഇൻ്റലിജൻസ് ബ്യൂറോ മുൻ അഡീഷണൽ ഡയറക്ടറാണ് കേന്ദ്ര സർക്കാറിനെ പ്രതിനിധീകരിച്ച് ചർച്ചയിൽ പങ്കെടുത്തത്. 

മണിപ്പൂർ സംഘർഷം ചർച്ച ചെയ്യാൻ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണമെന്ന് കോൺഗ്രസ്‌ ആവശ്യപ്പെട്ടു. ആവശ്യം ഉന്നയിച്ച് മുൻ മുഖ്യമന്ത്രി ഒക്രം ഇബോബി സിങ് ഉൾപെടെയുള്ള കോൺഗ്രസ്‌ എം.എൽ.എമാർ ഗവർണർ അനുസൂയ യുകെയെക്ക് മെമ്മോറാണ്ടം സമർപ്പിച്ചു.

നിയമസഭാ സമ്മേളനം വിളിച്ചുചേർക്കാൻ സർക്കാരിനോട് ആവശ്യപ്പെടാമെന്ന് ഗവർണർ ഉറപ്പ് നൽകിയാതായി ഒക്രം ഇബോബി സിങ് പറഞ്ഞു. സഭയിൽ വിശദമായി ചർച്ച ചെയ്ത് ശാശ്വതമായ പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂർ സംഘർഷത്തിൽ ഇത്രയുംനാൾ പ്രധാനമന്ത്രി മൗനം പാലിച്ചത് എന്തുകൊണ്ടാണെന്നും പാർലമെന്റിൽ മണിപ്പൂരിനെക്കുറിച്ച് ഉന്നയിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും പ്രധാനമന്ത്രി ഉത്തരം പറയണമെന്നും ഒക്രം ഇബോബി സിങ് ആവശ്യപ്പെട്ടു.

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News