ഉസ്‌ബെക്കിസ്താനിലെ 18 കുട്ടികളുടെ മരണം: മരുന്ന് ഉത്പാദനം നിർത്തി വെക്കാൻ കമ്പനിക്ക് നിർദേശം
ഉത്തർപ്രദേശ് ഡ്രഗ് കൺട്രോളും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും നടത്തിയ പരിശോധനയ്ക്ക് പിന്നാലെയണ് നിർദേശം
ഡല്‍ഹി: ചുമ മരുന്ന് കഴിച്ച് ഉസ്ബെക്കിസ്താനിൽ 18 കുട്ടികളുടെ മരിച്ചെന്ന ആരോപണത്തിൽ മരുന്ന് ഉത്പാദനം നിർത്തി വെക്കാൻ കമ്പനിക്ക് നിർദേശം. മരിയോൺ ബയോ ടെക്കിന്റെ നോയിഡ പ്ലാന്റിലെ ഉത്പാദനം നിർത്തി വെക്കാനാണ് ഉത്തരവ്. ഉത്തർപ്രദേശ് ഡ്രഗ് കൺട്രോളും സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും നടത്തിയ പരിശോധനയ്ക്ക് പിന്നാലെയണ് നിർദേശം.
ഇന്ത്യൻ നിർമ്മിത സിറപ്പ് കഴിച്ച 18 കുട്ടികള്‍ മരിച്ചെന്ന് ഉസ്ബെക്കിസ്താൻ ആരോഗ്യമന്ത്രാലയമാണ് ആരോപണമുന്നയിച്ചത്. വിഷയം പരിശോധിക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഡി.സി.ജി.ഐക്ക് നിർദേശം നൽകി. മരിയോൺ ബയോടെക് നിർമ്മിച്ച ഡോക്-1 മാക്‌സ് സിറപ്പ് കഴിച്ച കുട്ടികൾ മരിച്ചെന്നാണ് ഉസ്ബക്കിസ്ഥാൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ ആരോപണം. കഴിഞ്ഞ ദിവസങ്ങളിൽ മരിച്ച 21 ൽ 18 കുട്ടികളും ഡോക്-1 മാക്‌സ് സിറപ്പ് കഴിച്ചു. കഫ് സിറപ്പിൽ എഥിലീൻ ഗ്ലൈക്കോൾ എന്ന വിഷപദാർഥത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയെന്നും ആരോപണമുണ്ട്. സംഭവത്തിൽ ഡി.സി.ജി.ഐ മരിയോൺ ബയോടെക്കിൽ നിന്ന് റിപ്പോർട്ട് തേടി.