തെലങ്കാനയിലെ മുഖ്യമന്ത്രി ആരാണെന്ന് ഹൈക്കമാൻഡ് തീരുമാനിക്കും
ഹൈദരാബാദിൽ ചേർന്ന കോൺഗ്രസ് എം.എൽ.എ മാരുടെ യോഗം തീരുമാനമെടുക്കാൻ എ.ഐ.സി.സി പ്രസിഡൻറിനെ ചുമതലപ്പെടുത്തുകയായിരുന്നു
ഹൈദരാബാദ്: തെലങ്കാനയിലെ മുഖ്യമന്ത്രി ആരെന്ന തീരുമാനം ഹൈക്കമാൻഡിന് വിട്ടു. ഹൈദരാബാദിൽ ചേർന്ന കോൺഗ്രസ് എം.എൽ.എ മാരുടെ യോഗം തീരുമാനമെടുക്കാൻ എ.ഐ.സി.സി പ്രസിഡൻറിനെ ചുമതലപ്പെടുത്തുകയായിരുന്നു. പി.സി.സി അധ്യക്ഷൻ രേവന്ത് റെഡ്ഡിയുടെ പേരിനാണ് യോഗത്തിൽ മുൻഗണനലഭിച്ചത്. എ.ഐ.സി.സി നിരീക്ഷകരായ ഡി.കെ ശിവകുമാർ, കെ മുരളീധരൻ എന്നിവരുടെ സാന്നിധ്യത്തിലാണ് എം.എൽ.എമാർ യോഗം ചേർന്നത്.
യോഗത്തിൽ തെരഞ്ഞെടുപ്പിലെ വിജയത്തിലേക്ക് നയിച്ചതും ആവശ്യമായ നിർദേശങ്ങൾ നൽകിയതുമെല്ലാം കേൺഗ്രസിന്റെ ഹൈക്കമാൻഡാണ്. അതുകൊണ്ട് തന്നെ ആരായിരിക്കണം നയിക്കേണ്ടെതെന്ന് എ.ഐ.സി.സി പ്രസിഡന്റ് തീരുമാനമെടുക്കട്ടെ എന്ന് രേവന്ത് റെഡ്ഡി നിർദേശിക്കുകയായിരുന്നു. ഈ നിർദേശത്തെ മുഴുവൻ എം.എൽ.എമാരും അനുകൂലിക്കുകയാണ് ചെയ്തത്. തുടർന്ന് യോഗതീരുമാനം എ.ഐ.സി.സി പ്രസിഡന്റിനെ അറിയിച്ചു. വൈകാതെ തന്നെ ഇക്കാര്യത്തിൽ ഒരു തീരുമാനം എ.ഐ.സി.സി പ്രസിഡന്റ് അറിയിക്കും.