ജി20 ഉച്ചകോടിയെ വരവേൽക്കാൻ അണിഞ്ഞൊരുങ്ങി രാജ്യതലസ്ഥാനം

ഉച്ചകോടി നടക്കുന്ന പ്രഗതി മൈതാനിന്റെ കവാടവും പവലിയനും ഇതിനോടകം ദീപാലംകൃതമായി കഴിഞ്ഞു

Update: 2023-08-28 01:52 GMT
Advertising

ന്യൂ ഡൽഹി: ജി20 ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തുന്ന രാഷ്ട്ര തലവന്മാരെ വരവേൽക്കാൻ ഒരുങ്ങുകയാണ് രാജ്യതലസ്ഥാനം. രാത്രി വൈകിയും ഡൽഹി നഗരത്തിൽ ജി20ക്ക് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ പുരോഗമിക്കുകയാണ്.  എട്ടുവരിയിൽ മനോഹരമായി നിർമിച്ച പാതയ്ക്ക് ഇരു വശവും പുത്തൻ ചെടിച്ചട്ടികളിൽ പൂക്കൾ ഒരുക്കിയിട്ടുണ്ട്.

ഉച്ചകോടി നടക്കുന്ന പ്രഗതി മൈതാനിന്റെ കവാടവും പവലിയനും ഇതിനോടകം ദീപാലംകൃതമായി കഴിഞ്ഞു. നഗരത്തിൽ എത്തുന്ന വി.വി.ഐ.പികളുടെ സുരക്ഷയ്ക്കായി രാപ്പകലില്ലാതെ റിഹേഴ്‌സലുകളും നടക്കുന്നുണ്ട്. ജി20 ഇന്ത്യയിലേക്ക് എത്തിയ പശ്ചാത്തലത്തിൽ ആണ് പ്രഗതി മൈതാനിന് മുന്നിലെ റോഡ് ഉന്നത നിലവാരത്തിൽ റീടാറിംഗ് നടത്തിയത്.

വരണ്ടു കിടന്ന ഡിവൈഡറുകളിൽ പൂക്കൾ നിരത്തിയിട്ടും ദിവസങ്ങളെ ആയിട്ടുള്ളൂ. പൂക്കളുടെ പരിപാലനത്തിന് കരാർ എടുത്ത തൊഴിലാളികൾ രാത്രിയിലും ഇതിന്റെ ജോലിയിൽ ആണ്. സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നതിനാൽ അതീവ ജാഗ്രതയിലാണ് ഡൽഹി നഗരം.

Full View

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News