'ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തിയ നാടാണ് യഥാർത്ഥ കേരള സ്റ്റോറി'; സീതാറാം യെച്ചൂരി

കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ ലവ് ജിഹാദ് എന്ന വാക്കില്ല എന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി

Update: 2023-05-02 15:45 GMT
Advertising

ഡൽഹി: ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തിയ നാടാണ് യഥാർത്ഥ കേരള സ്റ്റോറിയെന്ന് സീതാറാം യെച്ചൂരി. കേരളത്തിന്‍റെ യഥാർഥ സ്റ്റോറിയുമായി ബന്ധമില്ലാത്തത് ആണ് സിനിമയെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം തന്നെ ലവ് ജിഹാദ് എന്ന വാക്കില്ല എന്ന് പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇത്തരം സിനിമകൾ യഥാർത്യവുമായി ഒരു ബന്ധവുമില്ലാത്തതാണ്, കേരളത്തിലെ ജനങ്ങൾ ഇത്തരം വിഭജന രാഷ്ട്രീയത്തെ എതിർത്തവരാണെന്നും കേരളത്തിന്‍റെ മത സൗഹാർദം തകർക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

സി.പി.എം സിനിമ നിരോധനത്തിന് എതിരാണെന്നും കേരള സ്റ്റോറിയുടെ കാര്യം കോടതി തീരുമാനിക്കട്ടെയെന്നും യെച്ചൂരി വ്യക്തമാക്കി. 32000 ല്‍ നിന്ന് മൂന്ന് എന്ന സംഖ്യയിലേക്ക് തിരുത്തിയപ്പോള്‍ തന്നെ ഇതിന് പിന്നിൽ കളിച്ചവരുടെ ബുദ്ധി മനസ്സിലാക്കണം. ഇത്തരത്തിൽ മുൻപും സിനിമകൾ ഇറങ്ങിയിട്ടുണ്ടെന്നും കാശ്‌മീർ ഫയൽസ് അതിന് ഉദാഹരണമാണെന്നും യെച്ചൂരി പറഞ്ഞു.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News