ഫലം മോദിയുടേയും അമിത് ഷായുടേയും അഹങ്കാരത്തിനേറ്റ തിരിച്ചടി; മോദി രാജിവെക്കണം: മമത

ബംഗാളിൽ 29 ഇടത്ത് തൃണമൂൽ മുന്നേറ്റം

Update: 2024-06-04 14:17 GMT
Advertising

കൊൽക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെക്കണമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. 400 സീറ്റ് എന്ന് ബിജെപി മുന്നിൽ കണ്ടിരുന്ന വിജയലക്ഷ്യം നേടാൻ കഴിയാതെ പോയതിൽ മമത ബിജെപിയെ പരിഹസിക്കുകയും അതിന്റെ ഉത്തരവാദിത്തം മോദിക്കാണെന്ന് ആരോപിക്കുകയും ചെയ്തു. പ്രധാനമന്ത്രിക്ക് ഭൂരിപക്ഷം കടക്കാൻ കഴിയാത്തതിൽ സന്തോഷമുണ്ടെന്നും മമത കൂട്ടിച്ചേർത്തു.

'ഇത്രയധികം പണം ചിലവഴിച്ചിട്ടും,പ്രചരണം നടത്തിയിട്ടും മോദിയും ഷായും തോറ്റു. അവരുടെ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണിത്. എൻഡിഎ തോൽക്കുകയും ഇൻഡ്യ മുന്നണി വിജയിക്കുകയും ചെയ്തു.' മമത പറഞ്ഞു.

ആകെ 42 സീറ്റുകളിലക്ക് തെരഞ്ഞെടുപ്പ് നടന്ന ബംഗാളിൽ 29 ഇടത്തും തൃണമൂൽ മുന്നേറ്റമായിരുന്നു. ബിജെപി 12 സീറ്റുകളിലേക്ക് ചുരുങ്ങിയപ്പോൾ കോൺഗ്രസ് വെറും ഒന്നിലൊതുങ്ങി.



Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News