മഹുവ മൊയ്ത്രക്കെതിരായ എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിലുള്ള ചർച്ചക്ക് സ്പീക്കർ അനുമതി നൽകി
മഹുവയെ പുറത്താക്കണമെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു
ഡൽഹി: മഹുവ മൊയ്ത്രക്കെതിരായ എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൽ 30 മിനിറ്റ് ചർച്ചക്ക് സ്പീക്കർ അനുമതി നൽകി. മഹുവയെ പുറത്താക്കണമെന്നും രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും എത്തിക്‌സ് കമ്മിറ്റി റിപ്പോർട്ടിൽ പറയുന്നു. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നിർത്തിവെച്ച ലോക്‌സഭ പുനരാരംഭിച്ചു.
ചർച്ചക്കപ്പുറം റിപ്പോർട്ട് പഠിക്കാൻ മൂന്നു ദിവസത്തെ സമയം വേണമെന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം. ഈ ആവശ്യം മുൻ നിർത്തി കൊണ്ട് സ്പീക്കർ അനുഭാവ പൂർണമായ തീരുമാനമെടുക്കുമോയെന്ന് കണ്ടറിയേണ്ടതുണ്ട്. എത്തിക്‌സ് കമ്മറ്റി റിപ്പോർട്ടിലെ ആരോപണങ്ങൾ വളരെ ഗുരുതരമാണ്.
പാസ് വേർഡ് കൈമാറുന്നതിലൂടെ മഹുവ രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയമാണ്. മഹുവ പുറത്താക്കണം. മഹുവക്കെതിരെ കേന്ദ്ര സർക്കാർ അന്വേഷണം നടത്തണം എന്നീ നിർദേശങ്ങളാണ് എത്തിക്‌സ് കമ്മറ്റി റിപ്പോർട്ടിലുള്ളത്.