അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിൽ കാലിക്കറ്റ് സർവകലാശാലക്ക് തിരിച്ചടി; സംവരണ നയം സുപ്രിം കോടതി തള്ളി

കാലിക്കറ്റ് സർവകലാശാലയിൽ തെറ്റായ രീതിയിലാണ് ഭിന്ന ശേഷിക്കാരുടെ സംവരണം നടപ്പാക്കുന്നത് എന്നായിരുന്നു ഹൈക്കോടതി വിധി

Update: 2023-05-23 09:55 GMT
Advertising

ഡൽഹി: അസിസ്റ്റന്റ് പ്രൊഫസർ നിയമനത്തിൽ കാലിക്കറ്റ് സർവകലാശാല പിന്തുടർന്ന സംവരണ നയം സുപ്രിം കോടതി തള്ളി . ജസ്റ്റിസ്മാരായ ഹൃഷികേശ് റോയ്, മനോജ് മിശ്ര എന്നിവർ അടങ്ങിയ ബെഞ്ചാണ് സർവകലാശാല നൽകിയ ഹരജി തള്ളിയത്. കാലിക്കറ്റ് സർവകലാശാലയിൽ തെറ്റായ രീതിയിലാണ് ഭിന്ന ശേഷിക്കാരുടെ സംവരണം നടപ്പാക്കുന്നത് എന്നായിരുന്നു ഹൈക്കോടതി വിധി. ഈ വിധി ചോദ്യം ചെയ്താണ് സർവകലാശാല സുപ്രിം കോടതിയെ സമീപിച്ചത്.

ഭിന്ന ശേഷി സംവരണത്തിനായി റോസ്‌റ്റർ പോയിന്റുകൾ തെറ്റായ രീതിയിൽ കണക്കാക്കുന്നതിനാൽ പിന്നാക്ക വിഭാഗത്തിൽപ്പെട്ട സംവരണത്തിന് അർഹരായ ഉദ്യോഗാർഥികൾക്ക് അവസരം നഷ്ടപെടുന്നെന്നായിരുന്നു ഹൈക്കോടതി കണ്ടെത്തിയിരുന്നത്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News