ട്രെയിൻ കൂട്ടിയിടി തടയുന്ന 'കവചി'ന്റെ വിവരം തേടി സുപ്രിംകോടതി

ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിന് ശേഷം സമർപ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിക്കുമ്പോഴാണ് കവചുമായി ബന്ധപ്പെട്ട വിവരങ്ങൾ സുപ്രിം കോടതി തേടിയത്

Update: 2024-01-02 10:50 GMT
Advertising

ഡല്‍ഹി: ട്രെയിൻ കൂട്ടിയിടി തടയുന്ന കവചിന്റെ വിവരം തേടി സുപ്രിം കോടതി. എത്ര ട്രെയിനുകളിൽ കവച് ഏർപ്പെടുത്തിയെന്ന് കേന്ദ്രസർക്കാർ സുപ്രിംകേടതിയിൽ അറിയിക്കണമെന്നും കേടതി ആവശ്യപ്പെട്ടു. പൊതുതാത്പര്യ ഹരജിയിലാണ് കോടതി നടപടി. ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിന് ശേഷം സമർപ്പിച്ച പൊതുതാത്പര്യ ഹരജി പരിഗണിക്കുമ്പോഴാണ് കവചുമായി ബന്ധപ്പെട്ട വിവരങ്ങൾ സുപ്രിം കോടതി തേടിയത്. ട്രെയിൻ കുട്ടിയിടി തടയുന്നത് തടയുന്ന സംവിധാനമായ കവച് ഇല്ലാത്തതിനാലാണ് ബാലസോറിൽ ട്രെയിനുകൾ കൂട്ടിയിടിച്ചത്.

അതിനാൽ തന്നെ രാജ്യത്ത് ട്രെയിൻ അപകടങ്ങൾ തടയുന്നതിൽ കേന്ദ്രസർക്കാരും റെയിൽവേ മന്ത്രാലയവും വലിയ അലംഭാവമാണ് കാണിക്കുന്നതെന്ന് വിശാൽ തിവാരി സുപ്രിംകോടതിയെ ബോധിപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രിം കോടതി കവചിന്റെ വിശദാംശങ്ങൾ തേടിയത്. നിലവിൽ എത്ര ട്രെയിനുകളിലാണ് കവച് സ്ഥാപിച്ചിട്ടുണ്ടെന്നും ഇത് സ്ഥാപിക്കുന്നതിൽ എന്താണ് ഇത്ര വിമുഖതയെന്നും കോടതി ചോദിച്ചു.

ജൂൺ രണ്ടിനാണ് രാജ്യത്തെ നടുക്കിയ ട്രെയിൻ ദുരന്തമുണ്ടായത്.ബാലസോറിലുണ്ടായ ട്രെയിൻ അപകടത്തിൽ 297 പേരാണ് മരിച്ചത്. 287 പേർ സംഭവ സ്ഥലത്തും ബാക്കിയുള്ളവർ ആശുപത്രിയിൽ ചികിത്സയ്ക്കിടെയുമാണ് മരിച്ചത്. 1208 പേർക്ക് പരിക്കേറ്റു. ഷാലിമാർ-ചെന്നൈ സെൻട്രൽ കോറോമണ്ടൽ എക്സ്പ്രസ്, ബെംഗളൂരു-ഹൗറ സൂപ്പർ ഫാസ്റ്റ് എക്സ്പ്രസ്, ഗുഡ്സ് ട്രെയിൻ എന്നിവയാണ് കൂട്ടിയിടിച്ചത്. ജൂൺ 6നാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയത്.

Tags:    

Writer - അലി തുറക്കല്‍

Media Person

Editor - അലി തുറക്കല്‍

Media Person

By - Web Desk

contributor

Similar News