ഇതെന്‍റെ മൂന്നാം ജന്‍മം; മസ്തിഷ്‌കാഘാതത്തെ അതിജീവിച്ചശേഷം കുമാരസ്വാമി
കഴിഞ്ഞ ആഗസ്ത് 30നാണ് കുമാരസ്വാമിക്ക് മസ്തിഷ്കാഘാതമുണ്ടാകുന്നത്
ബെംഗളൂരു: 64 വർഷത്തെ ജീവിതത്തിൽ ഇത് തന്‍റെ മൂന്നാം ജന്മമാണെന്ന് ജെഡി (എസ്) നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച്.ഡി കുമാരസ്വാമി. കഴിഞ്ഞ ആഗസ്ത് 30നാണ് കുമാരസ്വാമിക്ക് മസ്തിഷ്കാഘാതമുണ്ടാകുന്നത്. സുഖം പ്രാപിച്ച ശേഷം കുമാരസ്വാമി ദൈവത്തിനും ഡോക്ടര്‍മാര്‍ക്കും നന്ദി പറഞ്ഞു.
പക്ഷാഘാതത്തിന്‍റെ പോലുള്ള ലക്ഷണങ്ങള്‍ കണ്ടാല്‍ ആളുകള്‍ ഉടന്‍ ഡോക്ടറെ കാണണമെന്ന് കുമാരസ്വാമി നിര്‍ദേശിച്ചു. ''ഇതെന്‍റെ രണ്ടാം ജന്‍മമാണെന്ന് ഞാന്‍ നിങ്ങളോട് പറയുന്നു. കഴിഞ്ഞ അഞ്ചു ദിവസം എന്‍റെ ആരോഗ്യനിലയെക്കുറിച്ചോര്‍ത്ത് എന്‍റെ സുഹൃത്തുക്കള്‍ ഭയന്നു. ആഗസ്ത് 30ന് പുലര്‍ച്ചെ രണ്ടു മണിക്ക് എഴുന്നേല്‍ക്കുമ്പോള്‍ തന്നെ എനിക്ക് അസ്വസ്ഥത തോന്നിയിരുന്നു. ഉടന്‍ തന്നെ കുടുംബഡോക്ടറെ കണ്ടു, അദ്ദേഹം ആശുപത്രിയില്‍ അഡ്മിറ്റാകാന്‍ പറഞ്ഞു.'' കുമാരസ്വാമി പറഞ്ഞു. ഉടൻ തന്നെ അദ്ദേഹത്തെ ബംഗളൂരുവിലെ ജയനഗറിലെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
''സ്ട്രോക്കിന്‍റെ അഞ്ച് ലക്ഷണങ്ങളുണ്ട്. കൈകാലുകളിൽ ബലക്ഷയമുണ്ടാകുക, ശരീരഭാഗങ്ങളിൽ സ്പർശനശേഷി നഷ്ടമാകുക, സംസാരശേഷി, കാഴ്ച എന്നിവ ഭാഗികമായോ പൂർണമായോ നഷ്ടമാകുക, കണ്ണുകൾ ചലിപ്പിക്കുന്നതിനു ബുദ്ധിമുട്ടുണ്ടാകുക, നടക്കുമ്പോൾ വശങ്ങളിലേക്ക് ചരിയുക. എന്നീ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ രോഗിയെ ഉടൻ ആശുപത്രിയിൽ എത്തിക്കണം, അതും. പക്ഷാഘാത ചികിത്സക്ക് ഏറ്റവും ഉചിതമായ ആശുപത്രി'' NIHMANS മുന്‍ ഡയറക്ടറും പ്രമുഖ ന്യൂറോളജിസ്റ്റുമായ പി സതീഷ് ചന്ദ്ര മാധ്യമപ്രവർത്തകരോട് പ റഞ്ഞു. ലക്ഷണങ്ങള്‍ കണ്ടാല്‍ മൂന്നു മണിക്കൂറിനുള്ളില്‍ രോഗിയെ ആശുപത്രിയില്‍ എത്തിക്കണമെന്നും ആ മണിക്കൂറുകള്‍ 'സുവര്‍ണ നിമിഷങ്ങള്‍' ആണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.