താജ് ഹോട്ടലിൽ സ്‌ഫോടന ഭീഷണി; യുവാവ് അറസ്റ്റിൽ

സമീപകാലങ്ങളിൽ ഡൽഹിയിലെ പല സ്ഥലങ്ങളിലും വ്യാജ ബോംബ് ഭീഷണികൾ ലഭിച്ചിരുന്നു

Update: 2024-06-01 13:36 GMT
Advertising

മും​ബൈ: താജ്മഹൽ പാലസ് ഹോട്ടലിലും ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിലും സ്‌ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. അരവിന്ദ് രാജ്പുത് എന്ന പ്രതിയെ ഉത്തർപ്രദേശിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പൊലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചായിരുന്നു ഭീഷണി.

ഫോൺകോളിന് പിന്നിലെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പോലീസ് പ്രസ്താവനയിൽ അറിയിച്ചു. ഇയാളുടെ മൊബൈൽ ഫോണും പിടിച്ചെടുത്തിട്ടുണ്ടെന്ന് പ്രസ്താവനയിൽ പറഞ്ഞു. മെയ് 27നാണ് ഭീഷണി സന്ദേശം ലഭിച്ചത്. തുടർന്ന് പൊലീസ് രണ്ടിടത്തും തെരച്ചിൽ നടത്തിയെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.

ഈ വർഷം മാർച്ചിൽ ആകാശ എയറിന് ബോംബ് ഭീഷണി മുഴക്കിയ 42കാരനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. എയർപോർട്ടിൽ വൈകിയെത്തിയ ഭാര്യക്ക് കയറാൻ വേണ്ടി വിമാനം വൈകിപ്പിക്കാനായിരുന്നു ഇയാൾ വ്യാജ ഭീഷണി മുഴക്കിയത്. സമീപകാലങ്ങളിൽ ഡൽഹിയിലെ പല സ്ഥലങ്ങളിലും വ്യാജ ബോംബ് ഭീഷണികൾ ലഭിച്ചിരുന്നു. 

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News