മുസ്‌ലിം സ്ത്രീകളെ ലേലത്തിന് വെച്ച ബുള്ളി ആപ്പ്: നിർമാതാവടക്കം മൂന്നു പേർക്ക് ജാമ്യം

നീരജ് ബിഷ്‌ണോയി, ഓംകരേശ്വർ താക്കൂർ, നീരജ് സിങ് എന്നിവർക്കാണ് മുംബൈ സെഷൻസ് കോടതി ചൊവ്വാഴ്ച ജാമ്യം നൽകിയത്

Update: 2022-06-21 16:11 GMT
Advertising

മുംബൈ: പ്രശസ്തരായ നൂറു മുസ്‌ലിം സ്ത്രീകളെ ലേലത്തിന് വെച്ച ബുള്ളി ആപ്പ് കേസിൽ നിർമാതാവടക്കം മൂന്നു പേർക്ക് ജാമ്യം. നീരജ് ബിഷ്‌ണോയി, ഓംകരേശ്വർ താക്കൂർ, നീരജ് സിങ് എന്നിവർക്കാണ് മുംബൈ സെഷൻസ് കോടതി ചൊവ്വാഴ്ച ജാമ്യം നൽകിയത്. ശിവം ദേശ്മുഖ് മുഖേന സമർപ്പിച്ച ഹരജി പരിഗണിച്ച അഡീഷണൽ സെഷൻസ് ജഡ്ജി എ.ബി ശർമ ജാമ്യം നൽകി ഉത്തരവിടുകയായിരുന്നു.


കേസ് കെട്ടിച്ചമച്ചതാണെന്നും സഹപ്രതികൾക്ക് ജാമ്യം ലഭിച്ചതിനാൽ തനിക്ക് ജാമ്യം ലഭിക്കണമെന്നും ബിഷ്‌ണോയി ആവശ്യപ്പെട്ടു. ഏപ്രിൽ ആദ്യത്തിൽ ബാന്ദ്ര കോടതി വിശാൽ കുമാർ ഝാക്കും മായങ്ക് അഗർവാളിന് ജാമ്യം അനുവദിച്ചിരുന്നു.



ബിജെപി അംഗങ്ങളല്ലാത്ത നൂറു മുസ്‌ലിം സ്ത്രീകളുടെ ഫോട്ടോകൾ അയച്ചു നൽകാൻ സഹപ്രതിയോട് ബിഷ്‌ണോയി ആവശ്യപ്പെട്ടിരുന്നതായി കഴിഞ്ഞ മാർച്ചിൽ പൊലീസ് സമർപ്പിച്ച കുറ്റപത്രത്തിൽ പറഞ്ഞിരുന്നു. തന്റെ ട്വിറ്റർ ഗ്രൂപ്പ് വഴി ബുള്ളി ബായ് ആപ്പിന്റെ ലിങ്ക് ആദ്യം പങ്കുവെച്ചതും ബിഷ്‌ണോയിയാണെന്നും അവ മുസ്‌ലിം സ്ത്രീകളെ ലക്ഷ്യമിട്ട് ഉപയോഗിക്കപ്പെടുമെന്ന് ഗ്രൂപ്പ് അംഗങ്ങൾക്ക് അറിയുമായിരുന്നുവെന്നും കുറ്റപത്രം ചൂണ്ടിക്കാട്ടിയിരുന്നു.

Three granted bail in Bulli Bai app case that put Muslim women up for auction

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News