സൂര്യയുടെ ബർത്ത്‌ഡേ കോമൺ ഡി.പി, വിജയിയുടെ വിദ്യാഭ്യാസ പരിഷ്‌കാരം, മോദിയുടെ യു.എ.ഇ സന്ദർശനം; അറിയാം ഇന്നത്തെ ട്വിറ്റർ ട്രെൻഡിങ്ങുകൾ
തമിഴ്‌നാട്ടിലെ 234 നിയോജക മണ്ഡലങ്ങളിലങ്ങളിൽ 'ദളപതി ഇൻസ്റ്റിറ്റ്യൂട്ട് ' ആരംഭിക്കാനൊരുങ്ങി വിജയ് ആരാധക സംഘടനയായ 'വിജയ് മക്കൾ ഇയക്കം'.
വിജയിയുടെ വിദ്യാഭ്യാസ പരിഷ്‌കാരം; 'ദളപതി വിജയ് ഇൻസ്റ്റിറ്റ്യൂട്ട്' ഏറ്റെടുത്ത് ആരാധകർ
നടൻ വിജയിയുടെ രാഷ്ട്രീയ പ്രവേശനം ചർച്ചയായി കൊണ്ടിരിക്കെ, തമിഴ്‌നാട്ടിലെ 234 നിയോജക മണ്ഡലങ്ങളിലങ്ങളിൽ 'ദളപതി ഇൻസ്റ്റിറ്റ്യൂട്ട് ' ആരംഭിക്കാനൊരുങ്ങി വിജയ് ആരാധക സംഘടനയായ വിജയ് മക്കൾ ഇയക്കം. നിലവിൽ കടലൂരിൽ ഈ പദ്ധതി നടത്തുന്നുണ്ടെന്നും ഇപ്പോൾ ഇത് വ്യാപിപ്പിക്കുകയാണെന്നും വിജയ് മക്കൾ ഇയക്കം അധികൃതർ അറിയിച്ചു.
ഒരു മണ്ഡലത്തിൽ നാല് കേന്ദ്രങ്ങളെങ്കിലും ആരംഭിക്കണമെന്നാണ് വിജയിയുടെ നിർദേശം. ട്യൂഷൻ നൽകാൻ യോഗ്യരായവരെ കണ്ടെത്താനുള്ള നടപടികൾ ആരംഭിച്ചു. വിജയ് 2024ൽ രാഷ്ട്രീയ പാർട്ടി തുടങ്ങുമെന്നും 2026ൽ മത്സരിക്കുമെന്നും റിപ്പോർട്ടുണ്ട്. 'രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ പിന്നെ സിനിമയിൽ അഭിനയിക്കില്ല. മുഴുവൻ ശ്രദ്ധയും രാഷ്ട്രീയത്തിൽ കേന്ദ്രീകരിക്കും' എന്ന് വിജയ് പറഞ്ഞതായി ഭാരവാഹികൾ മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ മാസം വിജയ് മക്കൾ ഇയക്കം പത്ത്, പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചിരുന്നു. 234 നിയമസഭാ മണ്ഡലങ്ങളിലെ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ടായിരുന്നു പരിപാടി നടന്നത്. പരിപാടിയിൽ വോട്ടിനെ കുറിച്ചും രാഷ്ട്രീയത്തിലെ മോശം പ്രവണതകളെ കുറിച്ചുമെല്ലാം വിജയ് സംസാരിച്ചിരുന്നു. പരിപാടി വലിയ വിജയമായതോടെ താരത്തിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ ഇടവേളക്ക് ശേഷം വീണ്ടും ഉയർന്നു വന്നത്.
ട്വിറ്ററിൽ തരംഗമായി പ്രധാനമന്ത്രി നരേന്ത്രമോദിയുടെ യു.എ.ഇ സന്ദർശനം
രണ്ട് ദിവസത്തെ ഫ്രഞ്ച് പര്യടനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ത്രമോദി യു.എ.ഇയിലെത്തി. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദുമായുള്ള കൂടിക്കാഴ്ച ഇരു രാജ്യങ്ങളുടെയും സൗഹൃദത്തെ ശക്തിപ്പെടുത്തുമെന്നും ജനങ്ങൾക്ക് ഗുണകരമാകുമെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിരുന്നു. ഇപ്പോൾ ഡോളറിന് പകരം പ്രാദേശിക കറൻസികളിൽ ഇടപാട് നടത്താൻ ഇരു രാജ്യങ്ങളും ധാരണയായിരിക്കുകയാണ്. ഇതിലുടെ രുപയിൽ എണ്ണ ഇറക്കുമതി ഇടപാട് ഉൾപ്പടെ നടത്തുന്നത് ഇന്ത്യക്ക് വളരെയധികം നേട്ടമുണ്ടാക്കുമെന്നാണ് കരുതുന്നത്.
സൂര്യയുടെ ജന്മദിനം ആഘോഷമാക്കാനൊരുങ്ങി ആരാധകർ; കോമൺ ഡി.പി പുറത്ത്.
സുര്യയുടെ 47-ാമത് ജന്മദിനം ആഘോഷിക്കാനൊരുങ്ങി ആരാധകർ. ജുലൈ 23 നാണ് സൂര്യയുടെ ജന്മദിനം. ഇപ്പോഴിതാ ജന്മദിനത്തിന്റെ ഭാഗമായുള്ള കോൺ ഡിസ്‌പ്ലേ പിക്ച്ചർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് ആരാധകർ.
വിക്രം ചിത്രം ദ്രുവ നട്ചതിരത്തിന്റെ ഏറ്റവും പുതിയ അനൗൺസ്‌മെന്റുമായി ഗൗതം മേനോൻ
ഏറെ കാത്തിരിക്കുന്ന വിക്രം ചിത്രം ദ്രുവ നട്ചതിരത്തിന്റെ രണ്ടാം ഗാനത്തിന്റെ റിലീസ് അനൗൺസ്‌മെന്റ് ഗൗതം മേനോൻ പുറത്തുവിട്ടു. ഹാരിസ് ജയരാജ് സംഗീതസംവിധാനം നിർവഹിച്ച ഹിസ് നെയിം ഈസ് ജോൺ എന്ന് പേരിട്ട ഗാനം ജുലൈ 19 ന് പുറത്തിറങ്ങും. ഒരു മാനം എന്ന് പേരിട്ട ഗാനമാണ് ചിത്രത്തിന്റെതായി ആദ്യം പുറത്തിറങ്ങിയത്. 2020ൽ പുറത്തിറങ്ങിയ ഈ ഗാനം സൂപ്പർ ഹിറ്റായിരുന്നു. ചിത്രത്തിന്റെ റിലീസ് ഉടനുണ്ടാകുമെന്നാണ് സൂചന. ആറ് വർഷത്തെ ചിത്രീകരണത്തിന് ശേഷം ഈ വർഷം മാർച്ചിന് ചിത്രത്തിന്റെ ചിത്രീകരണം പുർത്തിയായിരുന്നു.
അമേരിക്കയിൽ വാഹനാപകത്തിൽ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് മെസി.
വൻ വാഹനാപകടത്തിൽനിന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ട് സൂപ്പർ താരം ലയണൽ മെസി. കഴിഞ്ഞ ദിവസം ഫ്ളോറിഡയിലെ ഫോർട്ട് ലൗഡർഡെയിലിലാണ് സംഭവം. സ്പാനിഷ് സ്പോർട്സ് മാധ്യമമായ 'മാഴ്സ'യാണ് അപകടവിവരം പുറത്തുവിട്ടത്.
ട്രാഫിക്കിൽ റെഡ് സിഗ്‌നൽ കത്തിയിട്ടും മെസി സഞ്ചരിച്ച കാർ മുന്നോട്ടു സഞ്ചരിക്കുകയായിരുന്നു. ഈ സമയത്ത് മറ്റൊരു വശത്തുനിന്നും വാഹനങ്ങൾ എതിരെ കുതിച്ചുവന്നെങ്കിലും തലനാരിഴയ്ക്കാണ് അപകടം ഒഴിവായത്. റോഡിലൂടെ കടന്നുപോകുന്നതിനിടെ ഒരു ആരാധകൻ മെസിയുടെ കാറിനടുത്തേക്ക് ഫോട്ടോയെടുക്കാനായി ഓടിയെത്തിയതായി റിപ്പോർട്ടുണ്ട്. ഇതിൽ ശ്രദ്ധമാറിയാണ് താരം റെഡ് സിഗ്‌നൽ ശ്രദ്ധിക്കാതെ കാർ മുന്നോട്ടെടുത്തതെന്നാണ് വിശദീകരണം.
കവാലയ്യയെ കടത്തി വെട്ടുമോ ഹുക്കും; ജയിലറിന്റെ രണ്ടാമത്തെ ഗാനം ജുലൈ 17ന് പുറത്തിറങ്ങും
രജനികാന്ത് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയിലർ. ചിത്രത്തിന്റെ ആദ്യ ഗാനം കാവലയ്യ ആദ്യം പുറത്തിറങ്ങിയിരുന്നു. ഇത് പ്രേക്ഷകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ഇതിലെ തമന്നയുടെ നൃത്തരംഗങ്ങളുടെ ഏറെ ചർച്ചയായിരുന്നു. ചിത്രത്തിന്റെ രണ്ടാം ഗാനം ഹുക്കും ജുലൈ 17ന് പുറത്തിറങ്ങാനിരിക്കുകയാണ്. ഗാനത്തിന്റ പ്രമോ വീഡിയോ ഏറ്റെടുത്തിരുക്കുകയാണ് ആരാധകർ. രജനികാന്തിന്റെ 169-ാം ചിത്രംകൂടിയാണ് ജയിലർ. മലയാളികളുടെ പിയപ്പെട്ട താരം മോഹൻലാലും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. അതിനാൽ ഏറെ പ്രതീക്ഷയോടെയാണ് മലയാളി പ്രേക്ഷരും ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നത്.
വിംബിൾഡൺ വനിതാ വിഭാഗം കിരീടം ചെക്ക് താരം മർക്കേറ്റ വോൻഡ്രുസോവയ്ക്ക്
വിംബിൾഡൺ വനിതാ വിഭാഗം കിരീടം ചെക്ക് താരം മർക്കേറ്റ വോൻഡ്രുസോവയ്ക്ക്. ഫൈനലിൽ തുണീഷ്യയുടെ ഒൻസ് ജാബ്യൂറിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപിച്ചു. സ്‌കോർ: 6-4, 6-4
വോൻഡ്രോസോവയുടെ ആദ്യ ഗ്രാൻസ്ലാം കിരീടമാണിത്. ടോക്കിയോ ഒളിംപിക്‌സിലെ വെള്ളി മെഡൽ ജേതാവായിരുന്നു 24കാരിയായ മർകേറ്റ വോൻഡ്രോസോവ. 2019ൽ ഫ്രഞ്ച് ഓപ്പണിൽ ഫൈനൽ കളിച്ചതാണ് ഇതിന് മുൻപുള്ള നേട്ടം.
ഡാർലിംഗ് കൃഷ്ണയുടെ കൗസല്യ സുപ്രജ രാമ ട്രെയിലർ പുറത്തിറങ്ങി
പ്രശസ്ത കന്നഡ സംവിധായകൻ ശശാങ്ക് രചനയും സംവിധാനവും നിർവഹിച്ച ചിത്രം കൗസല്യ സുപ്രജ രാമയുടെ ട്രെയിലർ പുറത്തിറങ്ങി. ഡാർലിങ് കൃഷ്ണ പ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ പ്രേമം പൂജ്യം ഫെയിം ബ്രിന്ദ ആചാര്യയാണ് നായിക. കുടാതെ മിലാന നാഗരാജും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ശശാങ്കിന്റെ പത്താമത്തെ സംവിധാന സംരഭമായ ഈ ചിത്രം ജുലൈ 28ന് റിലീസാകും.