വിജയലക്ഷ്യം 338 റൺസ്; തകർന്നടിഞ്ഞ് പാകിസ്താൻ, അയോധ്യ ദീപോത്സവ്, ഇന്നത്തെ ട്വിറ്റർ ട്രെൻഡിംഗുകൾ...
ഇൻറർവ്യൂ വിത്ത് എസ്ആർകെ ഹാഷ് ടാഗും വൈറലാണ്
ഏകദിന ലോകകപ്പിൽ ബംഗ്ലാദേശ് -ആസ്‌ത്രേലിയ മത്സരവും പാകിസ്താൻ - ഇംഗ്ലണ്ട് മത്സരവും തമ്മിലുള്ള നടന്ന ഇന്ന് ട്വിറ്ററിൽ വൈറൽ ഹാഷ്ടാഗുകളേറെയും അവയുമായി ബന്ധപ്പെട്ടവയാണ്. പാക്‌വേഴ്‌സസ്ഇംഗ്ലണ്ട്, ഹാരിസ് റഊഫ്, മാർഷ്, ജോസ് ബട്‌ലർ, ജോ റൂട്ട്, ഡേവിഡ് വില്ലി, ബട്‌ലർ, മിച്ചൽ മാർഷ്, ബെൻ സ്‌റ്റോക്‌സ് തുടങ്ങിയ ഹാഷ്ടാഗുകൾ വൈറലാണ്. അയോധ്യ ദീപോത്സവ് 2023, ഹാപ്പി ദിവാലി, ഇൻറർവ്യൂ വിത്ത് എസ്ആർകെ തുടങ്ങിയ വൈറൽ പട്ടികയിലുണ്ട്.
പാകിസ്താന് 338 റൺസ് വിജയലക്ഷ്യം
ക്രിക്കറ്റ് ലോകകപ്പിൽ ഇന്നത്തെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിൽ പാകിസ്താന് 338 റൺസ് വിജയലക്ഷ്യം. ഉച്ചയ്ക്ക് രണ്ട് മുതൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ബെൻ സ്റ്റോക്സ് (84), ജോ റൂട്ട് (60), ജോണി ബെയർസ്റ്റോ (59) എന്നിവരുടെ അർധസെഞ്ച്വറി മികവിലാണ് ടീം 337 റൺസ് നേടിയത്. എന്നാൽ ഒമ്പത് വിക്കറ്റ് നഷ്ടപ്പെടുത്തി.
ഓപ്പണർ ഡേവിഡ് മലാനും(31) ഹാരി ബ്രൂക്കും(30) നായകൻ ജോസ് ബട്ലറും (27) ടീം സ്‌കോറിലേക്ക് ചെറിയ സംഭാവന നൽകി. എന്നാൽ മറുപടി ബാറ്റിംഗ് തുടങ്ങിയ പാകിസ്താന് ആദ്യ മൂന്നോവർ കഴിയുന്നതിന് മുമ്പേ രണ്ട് വിക്കറ്റ് നഷ്ടപ്പെട്ടു. അബ്ദുല്ല ഷഫീഖ് (0), ഫഖർ സമാൻ (1) എന്നിവരുടെ വിക്കറ്റാണ് വീണത്. ഡേവിഡ് വില്ലിയാണ് രണ്ടുപേരെയും പറഞ്ഞയച്ചത്. നിലവിൽ 31.2 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 150 റൺസാണ് പാക് സ്‌കോർ. നായകൻ ബാബർ അസം, മുഹമ്മദ് റിസ്‌വാൻ, സൗദ് ഷക്കീൽ, ഇഫ്തിഖാർ അഹമ്മദ്, ഷഹ്ദാബ് ഖാൻ എന്നിവർ പിന്നീട് പുറത്തായി. 38 റൺസ് നേടിയ ബാബർ അസമിനെ ഗസ് അറ്റ്കിൻസണിന്റെ പന്തിൽ ആദിൽ റഷീദ് പിടികൂടുകയായിരുന്നു.
ബംഗ്ലാ കടുവകളെ തകർത്ത് കംഗാരുപ്പട
ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ആസ്ത്രേലിയക്ക് എട്ട് വിക്കറ്റിന്റെ വിജയം. 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാ കടുവകൾ മുന്നോട്ടുവെച്ച 307 റൺസ് വിജയലക്ഷ്യം ആസ്ത്രേലിയ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 44.4 ഓവറിലാണ് ടീം ലക്ഷ്യം കണ്ടത്. 132 പന്തിൽ 177 റൺസെടുത്ത മിച്ചൽ മാർഷാണ് കളിയിലെ താരം. സ്റ്റീവ് സ്മിത്തും (63) ഡേവിഡ് വാർണറും(53) ഓസീസിനായി അർധസെഞ്ച്വറി നേടി.
പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ആസ്ത്രേലിയ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ തൗഹീദ് ഹൃദോയി(74), നജ്മുൽ ഹുസൈൻ ഷാന്റോ (45), തൻസിദ് ഹസൻ (36) എന്നിവരുടെ മികവിൽ ടീം തരക്കേടില്ലാത്ത സ്‌കോർ നേടുകയായിരുന്നു.
ബൗളിംഗിൽ ഓസീസിനായി ആദം സാംപ, സീൻ അബോട്ട്, മർകസ് സ്റ്റോണിസ് എന്നിവരാണ് മികവ് പ്രകടിപ്പിച്ചത്. സാംപയും അബോട്ട് രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ സ്റ്റോണിസ് ഒരു വിക്കറ്റ് നേടി.
ബംഗ്ലാ നിരയിൽ ടസ്‌കിൻ അഹമദും മുസ്തഫിസുറഹ്മാനും ഓരോ വിക്കറ്റ് വീഴ്ത്തി. എന്നാൽ 61ഉം 76ഉം റൺസ് വഴങ്ങി. ഒമ്പത് ഓവറെറിഞ്ഞ മെഹ്ദി ഹസൻ 38 റൺസ് മാത്രമാണ് വഴങ്ങിയതെങ്കിലും വിക്കറ്റൊന്നും നേടിയില്ല. ടീമിലെ രണ്ടാം മെഹ്ദി ഹസനും വിക്കറ്റ് ലഭിച്ചില്ല.
നാളെ ദീപാവലി
നാളെ ദീപാവലി ആഘോഷം നടക്കാനിരിക്കെ അതുമായി ബന്ധപ്പെട്ട പോസ്റ്റുകളും എക്‌സിൽ വൈറലാണ്. അയോധ്യയിൽ ദീപാവലിയുമായി ബന്ധപ്പെട്ട് നടക്കുന്ന അയോധ്യ ദീപോത്സവ് 2023 ന്റെ പോസ്റ്റുകൾ ട്രെൻഡിംഗാണ്. ഹാപ്പി ദീവാലി എന്ന ഹാഷ് ടാഗും പ്രചരിക്കുന്നുണ്ട്.
ഇൻറർവ്യൂ വിത്ത് എസ്ആർകെ
ഡങ്കി സിനിമ പുറത്തിറങ്ങാനിരിക്കെ ഇൻറർവ്യൂ വിത്ത് എസ്ആർകെ എന്ന ഹാഷ് ടാഗും വൈറലാണ്. രാജ്കുമാർ ഹിരാനിയുടെ സംവിധാനത്തിലിറങ്ങുന്ന ചിത്രം ഡിസംബറിലാണ് പുറത്തിറങ്ങുക. തപസ്സി പന്നു, വിക്കി കൗഷൽ, വിക്രം കോച്ചർ, അനിൽ ഗ്രോവർ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.