'140 കോടി ഇന്ത്യക്കാരുടെയും ആരോഗ്യത്തിനായി തിരുമല ക്ഷേത്രത്തിൽ ദർശനം നടത്തി മോദി, ബൈഡനെ വിമർശിച്ച് ട്രംപ്: പ്രധാന ട്വിറ്റര്‍ ട്രെന്‍റിംഗ് വാര്‍ത്തകള്‍
ഇന്നത്തെ പ്രധാന ട്വിറ്റര്‍ ട്രെന്‍റിംഗ് വാര്‍ത്തകള്‍
'140 കോടി ഇന്ത്യക്കാരുടെയും നല്ല ആരോഗ്യത്തിനും ക്ഷേമത്തിനുമായി പ്രാർഥിച്ചു'; തിരുമല ക്ഷേത്രത്തിൽ ദർശനം നടത്തി മോദി
ഹൈദരാബാദ്: നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന തെലങ്കാനയിൽ പ്രചാരണത്തിനിടെ ആന്ധ്രാപ്രദേശിലെ പ്രശസ്തമായ തിരുമല ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. 140 കോടി ഇന്ത്യക്കാരുടെയും നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും സമൃദ്ധിക്കുമായി പ്രാർഥന നടത്തിയതായി സമൂഹമാധ്യമമായ എക്സിൽ ചിത്രങ്ങൾ പങ്കുവച്ച് മോദി കുറിച്ചു.
At the Sri Venkateswara Swamy Temple in Tirumala, prayed for the good health, well-being and prosperity of 140 crore Indians. pic.twitter.com/lk68adpgwD
— Narendra Modi (@narendramodi) November 27, 2023
പ്രാർഥനയ്ക്ക് ശേഷം പുരോഹിതരുടെ അനുഗ്രഹവും തേടിയാണ് പ്രധാനമന്ത്രി മടങ്ങിയത്. ഞായറാഴ്ച രാത്രി ആന്ധ്രയിലെത്തിയ മോദിയെ വിമാനത്താവളത്തിൽ ഗവർണർ എസ്. അബ്ദുൽ നസീറും മുഖ്യമന്ത്രി വൈ.എസ് ജഗൻ മോഹൻ റെഡ്ഢിയും ചേർന്ന് സ്വീകരിച്ചു. ഞായറാഴ്ച തെലങ്കാനയിലെ നിർമൽ ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുത്ത പ്രധാനമന്ത്രി, ഭരണകക്ഷിയായ ബിആർഎസ് പാവങ്ങളുടെ ശത്രുവാണെന്ന് വിമർശിച്ചിരുന്നു.
കേട്ടതൊക്കെ വെറുതെ, ഹാർദിക് പാണ്ഡ്യ മുംബൈയിലേക്ക് ഇല്ല, ഗുജറാത്തിൽ തന്നെ
മുംബൈ: സൂപ്പർതാരം ഹാർദിക് പാണ്ഡ്യ ഗുജറാത്ത് ടൈറ്റൻസ് വിട്ട് എങ്ങുംപോകുന്നില്ല. പഴയ തട്ടകമായ മുംബൈ ഇന്ത്യൻസിലേക്ക് പോകുന്നുവെന്ന റിപ്പോർട്ടുകൾ രണ്ട് ദിവസമായി സജീവമായിരുന്നു.15 കോടിക്ക് ഗുജറാത്ത് ടീമിൽ എത്തിച്ച പാണ്ഡ്യ, തിരിച്ച് മുംബൈയിലേക്ക് പോകുകയാണെങ്കിൽ ക്രിക്കറ്റ് ലോകത്തെ റെക്കോർഡ് ട്രാൻസ്ഫറാകുമായിരുന്നു. 15 കോടിക്ക് പുറമെ ട്രാൻസ്ഫർ ഫീയുടെ പകുതയും പാണ്ഡ്യക്ക് കിട്ടുമായിരുന്നു. എന്നാൽ നിലനിർത്തിയ താരങ്ങളുടെ പട്ടിക ഗുജറാത്ത് ടൈറ്റൻസ് പുറത്തുവിട്ടപ്പോൾ അതിൽ ഒന്നാമനായി പാണ്ഡ്യയുടെ പേര് ഉണ്ട്.
GUJARAT TITANS HAVE RETAINED HARDIK PANDYA...!!! pic.twitter.com/qzaJDjEjfd
— Mufaddal Vohra (@mufaddal_vohra) November 26, 2023
അവസാന നിമിഷം ആണ് കരാർ നടക്കാതെ പോയതെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഇത് എന്ത് കൊണ്ടെന്ന് വ്യക്തമല്ല. അരങ്ങേറ്റ സീസണിൽ ഗുജറാത്തിനെ കിരീടമണിയിക്കുകയും രണ്ടാം സീസണിൽ ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്ത പാണ്ഡ്യയെ വിട്ടുകൊടുക്കാൻ ഗുജറാത്തിനും തുടക്കത്തിൽ താൽപര്യമില്ലായിരുന്നു. എന്നാൽ ലഭിക്കുന്ന പണത്തിൽ കണ്ണുവെച്ചാണ് ഗുജറാത്ത് പാണ്ഡ്യയെ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നത്.
എന്നെ ഔട്ടാക്കുന്നോ? റിസ്വാനെ ബാറ്റുകൊണ്ട് അടിക്കാനോങ്ങി ബാബർ; രസകരമായ വീഡിയോ
കറാച്ചി: പാകിസ്താന്റെ മുൻ നായകൻ ബാബർ അസമും സഹതാരം മുഹമ്മദ് റിസ്വാനും തമ്മിലെ രസകരമായൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.റാവൽപിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന പാക് താരങ്ങളുടെ പരിശീലനത്തിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ. പാക് താരങ്ങൾ ഇരു ടീമുകളായി ക്രിക്കറ്റ് കളിക്കുന്നതിനിടെയാണ് രസകരമായ സംഭവം അരങ്ങേറിയത്.
Babar 😭😭 pic.twitter.com/OnLIv1t4A7
— Hassan (@HassanAbbasian) November 25, 2023
ബാബർ അസം ബാറ്റ് ചെയ്യുമ്പോൾ റിസ്വാനായിരുന്നു വിക്കറ്റിന് പിന്നിൽ. അമ്പയർ വൈഡ് വിളിച്ച ഒരു ഡെലിവറിക്ക് പിന്നാലെ ബാബർ, ക്രീസ് വിട്ടിറങ്ങി. ഈ സമയം പന്ത് കയ്യിലൊതുക്കിയിരുന്ന റിസ്വാൻ അതു സ്റ്റംപിലേക്ക് എറിഞ്ഞ് ബെയ്ൽസിളക്കി. വിക്കറ്റിനായി താരം അപ്പീൽ ചെയ്യുകയും ചെയ്തു
ഹമാസ് വിട്ടയച്ച ബന്ദികളിൽ യു.എസ് പൗരൻമാരില്ല; ബൈഡനെ വിമർശിച്ച് ട്രംപ്
വാഷിംഗ്‍ടണ്‍: വെടിനിര്‍ത്തല്‍ കരാറിന്‍റെ ഭാഗമായി ഹമാസ് വിട്ടയച്ച ബന്ദികളില്‍ അമേരിക്കക്കാരില്ലാത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. യു.എസ് നേതൃത്വത്തിനെതിരെയാണ് വിമര്‍ശനമുയര്‍ത്തിയത്. ശനിയാഴ്ച വൈകിയും 17 പേരെയും വെള്ളിയാഴ്ച 24 പേരെയും ഹമാസ് വിട്ടയച്ചിരുന്നു. എന്നാല്‍ ഇതില്‍ നാലു വയസുകാരനായ അവിഗെയ്ൽ ഐഡാൻ ഉൾപ്പെടെ തടവിലാക്കിയ 10 യു.എസ് പൗരന്‍മാരില്‍ ഒരാളു പോലും ഉണ്ടായിരുന്നില്ലെന്നാണ് ആരോപണം.നാലു ദിവസത്തിനുള്ളില്‍ ഹമാസ് ബന്ദികളാക്കിയ 50 പേരെ മോചിപ്പിക്കുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസ് അറിയിച്ചിരിക്കുന്നത്.
Hamas is refusing to release the American citizens they have taken hostage.
— Rep. Lauren Boebert (@RepBoebert) November 25, 2023
What is the President of the United States doing about this?
He’s continuing to enjoy his holiday vacation in a $40 million dollar mansion.
പകരമായി ഇസ്രായേൽ തടവിലാക്കിയ 150 ഫലസ്തീനികളെ മോചിപ്പിക്കും.“മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ ഹമാസ് തിരിച്ചയച്ചെങ്കിലും ഇതുവരെ ഒരു അമേരിക്കൻ ബന്ദിയെ മോചിപ്പിച്ചോയെന്ന് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? അതിന് ഒരു കാരണമേയുള്ളു, നമ്മുടെ രാജ്യത്തിനോടോ നമ്മുടെ നേതൃത്വത്തിനോടോ ബഹുമാനമില്ല.ഇത് അമേരിക്കയുടെ വളരെ ദുഃഖകരവും ഇരുണ്ടതുമായ കാലഘട്ടമാണ്'' ശനിയാഴ്ച അമേരിക്കന്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു. ഹമാസ് ബന്ദികളാക്കിയ രണ്ട് അമേരിക്കൻ പൗരന്മാരെ ഒക്ടോബർ 20-ന് വിട്ടയച്ചിനു ശേഷം ഇതുവരെയും ഒരു യു.എസ് ബന്ദികളെയും മോചിപ്പിച്ചിട്ടില്ല.
'നിങ്ങളാണ് ഉന്നതരും ശ്രേഷ്ഠരും; നിങ്ങളുടെയും മക്കളുടേയും വിശുദ്ധരക്തം കൊണ്ട് ഞങ്ങളെ പഠിപ്പിക്കുന്നത് നിങ്ങളാണ്': ഗസ്സക്കാരോട് ഖത്തർ വിദേശകാര്യ സഹമന്ത്രി
നിങ്ങളുടെയും നിങ്ങളുടെ മക്കളുടെയും വിശുദ്ധ രക്തം കൊണ്ട് ഇന്ന് ഞങ്ങളെ പഠിപ്പിക്കുന്നത് നിങ്ങളാണെന്ന് ഗസ്സ നിവാസികളോട് ഖത്തർ വിദേശകാര്യ- അന്താരാഷ്ട്ര സഹകരണ സഹമന്ത്രി ലുൽവ ബിൻത് റാഷിദ് അൽ ഖാതിർ. ട്വിറ്ററിൽ പങ്കുവച്ച കുറിപ്പിലൂടെയുമാണ് ഫലസ്തീൻ ജനതയ്ക്ക് അഭിവാദ്യം അർപ്പിച്ച് മന്ത്രി രംഗത്തെത്തിയത്. എന്താണ് അന്തസ്, എന്താണ് സ്വാതന്ത്ര്യം, എങ്ങനെയാണ് സ്ഥിരചിത്തത, എങ്ങനെയാണ് മനുഷ്യൻ ഒന്നാമതാവുന്നത് എന്നെല്ലാം നിങ്ങൾ ഞങ്ങളെ പഠിപ്പിച്ചിരിക്കുന്നു. ഞങ്ങൾ നിങ്ങളോടൊപ്പമുണ്ട്- അവർ വ്യക്തമാക്കി.
بسم الله الرحمن الرحيم وبه نستعين والعاقبة للمتقين
— لولوة الخاطر Lolwah Alkhater (@Lolwah_Alkhater) November 26, 2023
من داخل قطاع غزة من أرض الرباط جئتكم محملة برسالة إخاء ومحبة ورسالة تضامن وتعاضد من دولة قطر قيادة وشعبا 🇶🇦🇵🇸
أقول لكم أننا وكل أحرار العالم معكم.. والحق والإنسانية معكم.. والله جلّ في علاه معكم .. فلا تهنوا ولا تحزنوا وأنتم… pic.twitter.com/6uqLWeY2Td
ഖത്തർ ജനതയുടെയും ഭരണകൂടത്തിന്റേയും നേതൃത്വത്തിന്റേയും ഭാഗത്തു നിന്നുള്ള സാഹോദര്യത്തിന്റെയും സ്‌നേഹത്തിന്റേയും ഐക്യദാർഢ്യത്തിന്റേയും സന്ദേശവുമായി ഞാൻ നിങ്ങളുടെ അടുത്തേക്ക് വന്നിരിക്കുന്നു. ഞങ്ങളും ലോകത്തിലെ എല്ലാ സ്വതന്ത്രരും നിങ്ങളോടൊപ്പമുണ്ടെന്ന് പറയാൻ. സത്യവും മനുഷ്യത്വവും നിങ്ങളോടൊപ്പമുണ്ട്. സർവശക്തനായ ദൈവം നിങ്ങളോടൊപ്പമുണ്ട്. അതിനാൽ നിങ്ങൾ ദുർബലരാകരുത്. സങ്കടപ്പെടരുത്. ദൈവാനുഗ്രഹത്താൽ നിങ്ങളാണ് ഉന്നതരും ശ്രേഷ്ഠരും- ലുൽവ ബിൻത് റാഷിദ് പറയുന്നു.
ഗസ്സയിലെ പ്രിയപ്പെട്ടവരേ, നിങ്ങൾ മരിച്ചവരെ പുനരുജ്ജീവിപ്പിക്കുകയും ഉറക്കത്തിനുശേഷം ലോകത്തിന്റെ മനുഷ്യത്വത്തെ ഉണർത്തുകയും ചെയ്തു. നിങ്ങൾക്ക് മുമ്പ് എല്ലാ വാക്കുകളും പൊള്ളയായിരുന്നു. എല്ലാ കഥകളും ആവർത്തനങ്ങളായിരുന്നു. ഞങ്ങളുടെ ദൈനംദിന പോരാട്ടങ്ങളെല്ലാം നിസാരമായിരുന്നു. എല്ലാ പ്രസംഗങ്ങളും പ്രസ്താവനകളും അർഥശൂന്യമായിരുന്നു.ഗസ്സ വന്നിരിക്കുകയാണ്, ഈ ലോകത്തിന്റെ മുൻഗണനകൾ ക്രമീകരിക്കാനും പുനഃസ്ഥാപിക്കാനുമായി.
ഞങ്ങളിൽ നിന്ന് അപഹരിക്കപ്പെട്ടതോ ഞങ്ങൾ വിസ്മരിച്ചതോ ആയ ഞങ്ങളുടെ മനുഷ്യത്വം ഇന്ന് നിങ്ങൾ ഞങ്ങൾക്കെല്ലാവർക്കുമായി പുനഃസ്ഥാപിക്കുകയാണെന്ന് ഞാൻ പറഞ്ഞാൽ അത് അതിശയോക്തിയാവില്ല. നിങ്ങൾക്ക് അഭിവാദ്യങ്ങൾ. ഇന്ന് നിങ്ങൾ മാത്രമാണ് ഇതിനെല്ലാം വില കൊടുക്കുന്നതെന്ന് ഞങ്ങൾക്കറിയാം.
'നിങ്ങളാണ് നിജ്ജറിന്റെ കൊലയ്ക്ക് ഉത്തരവാദി'; യുഎസിൽ ഇന്ത്യൻ അംബാസഡറെ തടഞ്ഞുവച്ച് ഖലിസ്ഥാൻ വാദികൾ
വാഷിങ്ടൺ: കാനഡയിൽ ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിനെ കൊന്നതിൽ പങ്കുണ്ടെന്നാരോപിച്ച് ന്യൂയോർക്കിൽ യുഎസിലെ ഇന്ത്യൻ അംബാസഡറെ തടഞ്ഞുവച്ച് ചോദ്യം ചെയ്ത് ഖലിസ്ഥാൻ വാദികൾ. ഇന്ത്യൻ അംബാസഡർ തരൺജിത് സിങ് സന്ധു ഗുരുപുരാബ് ആഘോഷവുമായി ബന്ധപ്പെട്ട് ന്യൂയോർക്ക് ഗുരുദ്വാര സന്ദർശിക്കുന്നതിനിടെയാണ് ഖാലിസ്ഥാനി അനുയായികൾ വളഞ്ഞത്. തിങ്കളാഴ്ച ലോംഗ് ഐലൻഡിലെ ഗുരുനാനാക് ദർബാറിലാണ് സംഭവം.'നിങ്ങളാണ് നിജ്ജറിന്റെ കൊലയ്ക്ക് ഉത്തരവാദി, പന്നൂനെ കൊല്ലാൻ നിങ്ങൾ പദ്ധതിയിട്ടു' എന്നാരോപിച്ചായിരുന്നു തടഞ്ഞുവച്ചതും ആക്രോശിച്ചതും. സംഭവം വീഡിയോയിൽ പകർത്തുകയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിപ്പിക്കുകയും ചെയ്തതോടെ വിവാദമായി. ഈ വർഷം ആദ്യം കാനഡയിൽ നടന്ന ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സംഘം സന്ധുവിനെ ചോദ്യം ചെയ്യുന്നത് ദൃശ്യങ്ങളിൽ കാണാം.
Khalistanies tried to heckle Indian Ambassador @SandhuTaranjitS with basless Questions for his role in the failed plot to assassinate Gurpatwant, (SFJ) and Khalistan Referendum campaign.
— RP Singh National Spokesperson BJP (@rpsinghkhalsa) November 27, 2023
Himmat Singh who led the pro Khalistanies at Hicksville Gurdwara in New York also accused… pic.twitter.com/JW5nqMQSxO