ഗോവയിൽ പാരാഗ്ലൈഡിങ്ങിനിടെ അപകടം; വിനോദസഞ്ചാരിയും പരിശീലകനും മരിച്ചു

പുനെ സ്വദേശി ശിവാനി ഡബിൾ (26), പരിശീലകൻ സുമൻ നേപ്പാളി (26) എന്നിവരാണ് മരിച്ചത്

Update: 2025-01-19 09:17 GMT
ഗോവയിൽ പാരാഗ്ലൈഡിങ്ങിനിടെ അപകടം; വിനോദസഞ്ചാരിയും പരിശീലകനും മരിച്ചു
AddThis Website Tools
Advertising

പനാജി: പാറക്കെട്ടിൽനിന്ന് പറന്നുയർന്ന പാരാഗ്ലൈഡർ മലയിടുക്കിലേക്ക് വീണ് രണ്ടുപേർ മരിച്ചു. പുനെ സ്വദേശി ശിവാനി ഡബിൾ (26), പരിശീലകൻ സുമൻ നേപ്പാളി (26) എന്നിവരാണ് മരിച്ചത്. നോർത്ത് ഗോവയിലെ കെറിയിൽ ശനിയാഴ്ച വൈകുന്നേരം അഞ്ചോടെയാണ് സംഭവം.

പാറക്കെട്ടിൽനിന്ന് പറന്നയുടൻ തന്നെ പാരാഗ്ലൈഡർ മലയിടുക്കിലേക്ക് വീഴുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു. അപടത്തിൽപെട്ട പാരാഗ്ലൈഡിങ് കമ്പനി നിയമവിരുദ്ധമായാണ്‌ പ്രവർത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. കമ്പനി ഉടമ ശേഖർ റൈസാദയ്‌ക്കെതിരെ മനുഷ്യജീവന്‍ അപകടത്തിലാക്കിയതിന് മന്ദ്രേം പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

കഴിഞ്ഞദിവസം ഹിമാചൽ പ്രദേശിലെ കാംഗ്ര, കുളു ജില്ലകളിൽ പാരാഗ്ലൈഡിങ്ങിനിടെയുണ്ടായ അപകടങ്ങളിൽ വിനോദസഞ്ചാരികൾ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഗോവയിൽ അപകടമുണ്ടായിരിക്കുന്നത്.

Tags:    

Writer - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Editor - ഹിസാന ഫാത്തിമ

Web Journalist, MediaOne Online

Web Desk

By - Web Desk

contributor

Similar News