നിയമസഭയിലിരുന്ന് പോണ്‍ വീഡിയോ കണ്ടോ? ബി.ജെ.പി എം.എല്‍.എയുടെ വിശദീകരണം

ഫോണിലേക്ക് കോള്‍ വന്നപ്പോള്‍ അശ്ലീല വീഡിയോ പ്ലേ ആയതാണെന്നാണ് ജാദവ് ലാല്‍ നാഥിന്‍റെ വിശദീകരണം

Update: 2023-03-31 07:28 GMT
Advertising

ഗുവാഹത്തി: നിയമസഭയിലിരുന്ന് പോണ്‍ വീഡിയോ കണ്ടെന്ന ആരോപണം നിഷേധിച്ച് ബി.ജെ.പി എം.എൽ.എ. ഫോണിലേക്ക് കോള്‍ വന്നപ്പോള്‍ അശ്ലീല വീഡിയോ പ്ലേ ആയതാണെന്നാണ് ജാദവ് ലാല്‍ നാഥിന്‍റെ വിശദീകരണം.

"ഇത് എങ്ങനെ സംഭവിച്ചെന്ന് എനിക്കറിയില്ല. ഞാൻ പോൺ വീഡിയോകൾ കണ്ടിട്ടില്ല. പെട്ടെന്ന് എനിക്ക് ഒരു കോൾ വന്നു. ഉടനെ ഫോണില്‍ വീഡിയോ പ്ലേ ആയി. ഞാൻ വീഡിയോ ക്ലോസ് ചെയ്യാന്‍ ശ്രമിച്ചു, പക്ഷേ അത് ക്ലോസാവാന്‍ സമയമെടുത്തു. മുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷനും എന്ത് തീരുമാനമെടുത്താലും അംഗീകരിക്കും. ഞാൻ ബോധപൂർവം വീഡിയോ പ്ലേ ചെയ്തതല്ല"- എം.എല്‍.എ പറഞ്ഞു. 

ത്രിപുര നിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കിടെയാണ് സംഭവം. ജാദവ് ലാല്‍ സഭയിലിരുന്ന് പോണ്‍ വീഡിയോ കാണുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഈ സംഭവം എല്ലാ എം.എൽ.എമാരുടെയും പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്നും സ്പീക്കര്‍ അന്വേഷിച്ച് നടപടിയെടുക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ബാഗ്ബസ മണ്ഡലത്തിലെ എം.എല്‍.എയാണ് ജാദവ് ലാൽ.

നിയമസഭയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പൂർണമായും നിരോധിച്ചിട്ടുണ്ട്. പിന്നെ എങ്ങനെ അശ്ലീല ദൃശ്യങ്ങള്‍ കണ്ടുവെന്നാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ബിരജിത് സിൻഹയുടെ ചോദ്യം. ബി.ജെ.പി നേതൃത്വം എം.എല്‍.എയില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം സംഭവത്തില്‍ തനിക്ക് പരാതി ലഭിച്ചിട്ടില്ലെന്ന് സ്പീക്കര്‍ ബിശ്വബന്ധു സെന്‍ പറഞ്ഞു- "എനിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ല. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഒരുപാട് കാര്യങ്ങൾ വൈറലാകുന്നുണ്ട്. പരാതി ലഭിക്കുന്നതുവരെ എനിക്ക് പ്രതികരിക്കാൻ കഴിയില്ല. പരാതി ലഭിച്ചാല്‍ ഞാൻ അന്വേഷിച്ച് നിയമസഭാ ചട്ടങ്ങൾ അനുസരിച്ച് പ്രവർത്തിക്കും".

എം.എല്‍.എമാര്‍ നിയമസഭയില്‍ അശ്ലീല വീഡിയോ കണ്ട സംഭവം ഇതിനു മുന്‍പും ഉണ്ടായിട്ടുണ്ട്. 2012ല്‍ കര്‍ണാടകയിലെ മൂന്നു ബി.ജെ.പി മന്ത്രിമാര്‍ സഭയിലിരുന്ന് മൊബൈലില്‍ പോണ്‍ കണ്ടത് വിവാദമായിരുന്നു. 

Summary- Tripura BJP MLA Jadav Lal Nath, who was seen in a video allegedly watching porn on his mobile phone during the state assembly session, has an explanation for the embarrassing incident. Mr Nath, the MLA of Bagbassa constituency in North Tripura district, claimed obscene videos started playing on his phone when he received a call on it.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News