തൃണമൂലിനെ 'താലിബാന്‍ മാതൃകയില്‍' ആക്രമിക്കണമെന്ന് ബി.ജെ.പി എംഎല്‍എ
ബിപ്ലബ് ദേബ് സര്‍ക്കാരിന്റെ തകര്‍ക്കാനാണ് തൃണമൂല്‍ ശ്രമിക്കുന്നതെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ഇതെല്ലാം ആസൂത്രണം ചെയ്യുന്നതെന്നും ചന്ദ്ര ഭൗമിക് പറഞ്ഞു.
തൃണമൂല്‍ പ്രവര്‍ത്തകരെ താലിബാന്‍ മാതൃകയില്‍ ആക്രമിക്കണമെന്ന് ബി.ജെ.പി എംഎല്‍എ. ത്രിപുരയിലെ ബി.ജെ.പി എംഎല്‍എ ആയ അരുണ്‍ ചന്ദ്ര ഭൗമിക് ആണ് വിവാദ പരാമര്‍ശം നടത്തിയത്. അഗര്‍ത്തല വിമാനത്താവളത്തില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ എത്തുകയാണെങ്കില്‍ താലിബാന്‍ മാതൃകയില്‍ അവരെ നേരിടണമെന്നാണ് ഭൗമികിന്റെ ആഹ്വാനം.
'അവരെ താലിബാന്‍ മാതൃകയില്‍ ആക്രമിക്കണമെന്ന് ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. അവര്‍ നമ്മുടെ എയര്‍പോര്‍ട്ടിലെത്തുകയാണെങ്കില്‍ അവരെ ആക്രമിക്കണം. ഓരോ തുള്ളി ചോരയും ഉപയോഗിച്ച് നമ്മള്‍ ബിപ്ലബ് കുമാര്‍ ദേബ് സര്‍ക്കാരിനെ സംരക്ഷിക്കണം'-ഭൗമിക്ക് പറഞ്ഞു.
അതേസമയം ഭൗമികിന്റെ പ്രസ്താവനയെ ബി.ജെ.പി നേതൃത്വം തള്ളി. ഇത് പാര്‍ട്ടി നിലപാടല്ലെന്നും ഭൗമികിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും ബി.ജെ.പി വക്താവ് സുബ്രത ചക്രബര്‍ത്തി പറഞ്ഞു.
2023ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ത്രിപുരയില്‍ പാര്‍ട്ടി പ്രവര്‍ത്തനം ശക്തമാക്കാനുള്ള പ്രവര്‍ത്തനത്തിലാണ് തൃണമൂല്‍. പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറിയും മമതാ ബാനര്‍ജിയുടെ മരുമകനുമായ അഭിഷേക് ബാനര്‍ജിയുടെ നേതൃത്വത്തിലാണ് ഇവിടെ പ്രവര്‍ത്തനം നടക്കുന്നത്. അദ്ദേഹം നിരന്തരമായി ത്രിപുരയില്‍ സന്ദര്‍ശനം നടത്തുന്നുണ്ട്.
ബിപ്ലബ് ദേബ് സര്‍ക്കാരിന്റെ തകര്‍ക്കാനാണ് തൃണമൂല്‍ ശ്രമിക്കുന്നതെന്നും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ഇതെല്ലാം ആസൂത്രണം ചെയ്യുന്നതെന്നും ചന്ദ്ര ഭൗമിക് പറഞ്ഞു.