വെടിമരുന്നുമായി അയോധ്യയിലേക്ക് പുറപ്പെട്ട ട്രക്ക് ഉന്നാവോയിൽ വെച്ച് കത്തിനശിച്ചു - വീഡിയോ

കരിമരുന്ന് പ്രയോഗം നടത്താനായി കൊണ്ടുപോയ വെടിമരുന്നുകളാണ് കത്തിനശിച്ചതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

Update: 2024-01-17 13:44 GMT
Advertising

ഉന്നാവോ: തമിഴ്നാട്ടിൽ നിന്ന് വെടിമരുന്നുമായി അയോധ്യയിലേക്ക് പുറപ്പെട്ട ട്രക്ക് ഉത്തർപ്രദേശിലെ ഉന്നാവോയിൽ വെച്ച് കത്തിനശിച്ചു. പ്രതിഷ്ഠാ ചടങ്ങി​നോടനുബന്ധിച്ച് അയോധ്യയിൽ കരിമരുന്ന് പ്രയോഗം നടത്താനായി കൊണ്ടുപോയ വെടിമരുന്നുകളാണ് കത്തിനശിച്ചതെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. ട്രക്കിന് തീപിടിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്ന വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്.

ചൊവ്വാഴ്ച രാത്രിയിലാണ് ഉന്നാവ ജില്ലയി​ലെ പൂർവ കോട് വാലിയിലെ ഖാർഗി ഖേദയിൽ വെച്ച് ട്രക്കിന് തീപിടിച്ചത്. പ്രതിഷ്ഠാ ചടങ്ങി​നോടനുബന്ധിച്ച് അയോധ്യയിലെ സരയൂ ഘട്ടിൽ കരിമരുന്ന് പ്രയോഗം നടത്താൻ അധികൃതർ തീരുമാനിച്ചിരുന്നു.

പ്രതിഷ്ഠാ ചടങ്ങിന്റെ ഭാഗമായുള്ള കരിമരുന്നു പ്രയോഗത്തിനായി വെടിമരുന്ന് നിറച്ച ട്രക്ക് അയോധ്യയിലേക്ക് പുറപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, തീ പിടിച്ച ട്രക്കിന്റെ ഉടമ റിപ്പോർട്ടുകൾ നിഷേധിക്കുകയും വാഹനം ബഹ്‌റൈച്ചിലേക്ക് പോവുകയാണെന്നും പറഞ്ഞതായി ​എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു.

അപകടത്തിൽ ആർക്കും പരിക്കില്ല. തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. മൂന്ന് മണിക്കൂറോളമെടുത്താണ് തീ അണക്കാനായതെന്ന് പൊലീസ് പറഞ്ഞു.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News