ട്വിറ്റർ പൂർണമായും എക്സിലേക്കെത്തിയെന്ന് ഇലോൺ മസ്ക്
ട്വിറ്റർ.കോം എന്ന ഡൊമെയിനിലായിരുന്നു എക്സ് പ്രവർത്തിച്ചിരുന്നത്
Update: 2024-05-18 03:43 GMT
പാരീസ്: ട്വിറ്റർ പൂർണമായും എക്സ്.കോമിലേക്ക് മാറിയെന്ന് ഇലോൺ മസ്ക്. സമൂഹമാധ്യമമായ ട്വിറ്റർ ഏറ്റെടുത്തതിന് പിന്നാലെ ലോഗോയും ബ്രാൻഡിങ്ങും എക്സ് എന്നാക്കിയെങ്കിലും ഡൊമെയിൻ Twitter.com ആയാണ് തുടർന്നത്. എന്നാൽ വെള്ളിയാഴ്ച മുതൽ x.com ലാണ് എക്സ് പ്രവർത്തിക്കുന്നത്. എന്നാൽ ചില ബ്രൗസറുകളിൽ ഇപ്പോഴും Twitter.com ലാണ് എക്സ് പ്രവർത്തിക്കുന്നത്.
ഡൊെമയിൻ മാറിയ വിവരം ഇലോൺ മസ്ക് എക്സിൽ പങ്കുവെച്ചിട്ടുണ്ട്. ശതകോടീശ്വരനായ ഇലോൺ മസ്ക് 2022 അവസാനത്തോടെയാണ് ട്വിറ്ററിനെ 44 ബില്യൺ ഡോളറിന് വാങ്ങിയത്. കഴിഞ്ഞ ജൂലൈയിലാണ് X-ലേക്ക് റീബ്രാൻഡ് ചെയ്തത്.