പ്രിയങ്ക ഗാന്ധിക്കെതിരെ കേസ്, നൂറ് കോടി ക്ലബ്ബിൽ ജയിലർ | Twitter Trending |

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കൽവയിലെ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചത് 17 രോഗികൾ.

Update: 2023-08-13 16:39 GMT
Advertising

പ്രിയങ്ക ഗാന്ധിക്കെതിരെ കേസ് 

കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ കേസ്. മധ്യപ്രദേശ് സര്‍ക്കാരിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാട്ടി ഇന്‍ഡോര്‍ പൊലീസാണ് കേസെടുത്തിരിക്കുന്നത്. പ്രിയങ്കയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ് ഉയര്‍ത്തിപ്പിടിച്ചാണ് പൊലീസ് നടപടി.

24 മണിക്കൂറിനിടെ ജീവന്‍ നഷ്ടപ്പെട്ടത് 17 രോഗികൾക്ക്

മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ കൽവയിലെ ഛത്രപതി ശിവാജി മഹാരാജ് ആശുപത്രിയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരിച്ചത് 17 രോഗികൾ. സംഭവത്തിൽ സംസ്ഥാനതല സമിതി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആശുപത്രിയിലെ അടിസ്ഥാന ക്ലിനിക്കൽ സൗകര്യങ്ങളുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുക.

പാഠപുസ്തക പരിഷ്കരണം, സമിതിയിൽ ശങ്കര്‍ മഹാദേവനും സുധ മൂര്‍ത്തിയും

പാഠപുസ്തകം തയ്യാറാക്കാൻ 19 അംഗ സമിതിയെ തീരുമാനിച്ച് എൻസിഇആർടി. മൂന്നുമുതൽ 12 വരെയുള്ള ക്ലാസുകളിലെ പാഠ പുസ്തകം പരിഷ്കരിക്കും. പാഠപുസ്തക പരിഷ്കരണ സമിതിയിൽ ഗായകൻ ശങ്കര്‍ മഹാദേവനേയും സുധ മൂര്‍ത്തിയേയും ഉൾപ്പെടുത്തി. 

ജയിലർ നൂറുകോടി ക്ലബിൽ 

രജനികാന്ത് നായകനാകുന്ന ജയിലർ ബോക്സോഫീസിൽ കുതിക്കുന്നു. റിലീസായി ആദ്യ മൂന്ന് ദിനങ്ങൾ കൊണ്ട് ചിത്രം നൂറുകോടി ക്ലബ്ബിൽ ഇടംനേടിയിരിക്കുകയാണ്. നാല് ദിവസങ്ങളിലായി 405.49 കോടി കലക്ഷനാണ് ചിത്രം നേടിയത്. 

റോളക്സ് നായകൻ...!ലോകേഷ് കനകരാജ് ചിത്രമെത്തുന്നു

വിക്രം എന്ന് ഹിറ്റ് ചിത്രത്തിലെ സൂര്യയുടെ കഥാപാത്രം റോളക്സിനെ നായകനാക്കി ലോകേഷ് കനകരാജ് ചിത്രമെത്തുന്നു. ഇന്ന് നടന്ന ആരാധക കൂട്ടായ്മയില്‍ സൂര്യ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അത്തരത്തിലൊരു ചിത്രം വൈകാതെ പ്രഖ്യാപിക്കപ്പെടുമെന്നാണ് സൂചന. 

വൈറലായി വാലിഭൻ

മോഹൻലാലിന്റെ മലയ്ക്കോട്ടെ ൃ വാലിബന്‍ ചിത്രത്തിലെ പുതിയ ചിത്രം സിനിമാ ഗ്രൂപ്പുകളില്‍ വൈറലാകുന്നു. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്‍’. പ്രഖ്യാപനം തൊട്ടേ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.

ശ്രീദേവിക്ക് അറുപതാം പിറന്നാൾ

അന്തരിച്ച നടി ശ്രീദേവിക്ക് ഞായറാഴ്ച അറുപതാം ജന്മദിനം. ബോളിവുഡിൽ അഞ്ച് ദശാബ്ദത്തോളം തിളങ്ങിനിന്ന താരമായിരുന്നു ശ്രീദേവി. ബാലതാരമായാണ് വെള്ളിത്തിരയിൽ അരങ്ങേറിയത്. പ്രിയനായികയ്ക്ക് ഡൂഡിലൊരുക്കി ഗൂഗിൾ ആദരമർപ്പിച്ചു.

കാർ നിർത്തി നാട്ടുകാരോട് വഴി ചോദിച്ച് ധോനിയുടെ യാത്ര 

വാഹന യാത്രയ്ക്കിടെ റോഡരികിലുണ്ടായിരുന്നവരോടു വഴി ചോദിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം മുൻ ക്യാപ്റ്റൻ എം.എസ്. ധോണി. ബാല്യകാല സുഹൃത്തിനൊപ്പം കാറിൽ യാത്ര ചെയ്യവേയാണു ധോണി വഴിയിൽ വണ്ടി നിർത്തി റോ‍ഡരികിലുണ്ടായിരുന്നവരോടു വഴി ചോദിച്ചത്. നാട്ടുകാരോടൊപ്പം സെൽഫിയെടുത്ത ശേഷം അവർക്ക് ഷെയ്ക് ഹാൻഡ് നൽകിയാണ് ധോണി മടങ്ങിയത്. 

എംബാപ്പെ തുടരും 

പി.സ്.ജിയുടെ കണ്ടീഷൻസ് പാലിച്ച് കിലിയൻ എംബാപ്പെ ക്ലബ്ബിൽ തുടരാൻ തീരുമാനിച്ചുവെന്ന് റിപ്പോർട്ടുകൾ. അടുത്ത സമ്മറിൽ ഫ്രീ ഏജന്റാകുന്നത് വരെ ക്ലബ്ബിൽ തുടരാൻ എംബാപ്പെ സമ്മതിച്ചതായാണ് റിപ്പോർട്ടുകൾ

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News