ജന്മദിനാഘോഷ ഉത്പന്നങ്ങളിൽ ഡിസ്‌നി കഥാപാത്രങ്ങൾ; രണ്ടുപേർക്കും കമ്പനിക്കുമെതിരെ കോപ്പിറൈറ്റ് ലംഘനക്കേസ്

1.81 ലക്ഷം രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തതായും പൊലീസ്

Update: 2022-07-05 13:06 GMT
Advertising

താനെ: ജന്മദിനാഘോഷത്തിന് ഉപയോഗിക്കുന്ന ഉത്പന്നങ്ങളിൽ ഡിസ്‌നി കഥാപാത്രങ്ങൾ ഉപയോഗിച്ചതിന് രണ്ടുപേർക്കും ഒരു കമ്പനിക്കുമെതിരെ കോപ്പിറൈറ്റ് ലംഘനക്കേസ്. അനുമതിയില്ലാതെ ഡിസ്‌നി കഥാപാത്രങ്ങളെ ഉപയോഗിച്ചതിന് മഹാരാഷ്ട്ര താനെ ജില്ലയിലെ ഭീവണ്ടി നഗരത്തിലാണ് കേസെടുത്തത്. നവി മുംബൈ സ്വദേശി ദിവാങ് പട്ടേൽ (30), കാമേത്ത് സ്വദേശി സുരേഷ് ബാർവാഡിയ(36) എന്നിവർക്കും ഭീവണ്ടിയിലെ ബാലാജി ഡെകറേഷൻ ഉടമകൾക്കുമെതിരെയാണ് കേസ്.

ഡിസ്‌നി എൻറർപ്രൈസസിന്റെയും മാർവൽ കാരക്‌റ്റേഴ്‌സിന്റെയും ഉദ്യോഗസ്ഥന്റെ പരാതിയിൽ 1957 കോപ്പിറൈറ്റ് ആക്ട് പ്രകാരമാണ് കേസെടുത്തതെന്ന് നർപോളി പൊലീസ് സ്‌റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ രോഹൻ എൽ ഷേലാർ അറിയിച്ചു. കേസിൽ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതികളുടെ ഗോഡൗൺ റെയഡ് ചെയ്ത പൊലീസ് വ്യാജ ഡിസ്‌നി കഥാപാത്രങ്ങളുള്ള ജന്മദിനാഘോഷ വസ്തുക്കൾ കണ്ടെത്തിയതായി അറിയിച്ചു. 1.81 ലക്ഷം രൂപയുടെ വസ്തുക്കൾ പിടിച്ചെടുത്തതായും പറഞ്ഞു.

Two people and a company are being sued for copyright infringement for using Disney characters on birthday products.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News