ഡൽഹിയിലെ ലഹരി വേട്ട; രണ്ടുപേർ അറസ്റ്റിൽ

ലഹരി കൊണ്ടുവന്നത് നിശാ പാർട്ടികൾക്കും സംഗീത വിരുന്നുകൾക്കും വേണ്ടി

Update: 2024-10-11 07:41 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

ഡൽഹി: ഡൽഹിയിൽ ഇന്നലെ നടന്ന ലഹരി വേട്ടയുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി അറസ്റ്റിൽ. ഇന്ത്യൻ വംശജരായ രണ്ട് യുകെ പൗരന്മാരാണ് അറസ്റ്റിലായത്. നിശാ പാർട്ടികൾക്കും സംഗീത വിരുന്നുകൾക്കും വേണ്ടിയാണ് ലഹരി മരുന്നുകൾ കൊണ്ടുവന്നത്. വിനോദ മേഖലയിലെ വലിയ പേരുകൾ പുറത്തു വരാനുണ്ടെന്ന് ഡൽഹി പൊലീസ് സെപ്ഷ്യൽ സെൽ അറിയിച്ചു.

കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ വലിയ ലഹരി വേട്ടയാണ് ഡൽഹി പൊലീസ് സെപ്ഷ്യൽ സെല്ലിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയത്. ഇന്നലെ 2000 കോടി വിലവരുന്ന കൊക്കെയ്ൻ പൊലീസ് പിടിച്ചെടുത്തിരുന്നു. ഡൽഹിയിൽ നിന്ന് ഗോവ,മുംബൈ തുടങ്ങിയ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലേക്ക് ലഹരി കടത്താനുള്ള നീക്കമായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വീരേന്ദ്ര ബസോയി ആണ് ലഹരി കടത്തിന്റെ കിങ് പിൻ എന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News