കേരളത്തിലെ കർഷകരെ യോഗത്തിൽ അവഹേളിച്ച് കേന്ദ്ര കൃഷിമന്ത്രി; പ്രശ്‌നങ്ങൾ അവതരിപ്പിക്കാൻ സമയം നൽകിയില്ല

സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം തേടിയിരുന്നു എന്ന് വരുത്തിതീർക്കുക മാത്രമാണ് കേന്ദ്രം ചെയ്തതെന്ന് മന്ത്രി പി. പ്രസാദ്

Update: 2025-01-04 13:23 GMT
Editor : ശരത് പി | By : Web Desk
Advertising

ന്യൂഡൽഹി: കേന്ദ്ര കൃഷിമന്ത്രിയുടെ യോഗത്തിൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് അവഗണന. ശിവരാജ് സിംഗ് ചൗഹാൻ ഓൺലൈൻ യോഗത്തിൽ കേരളത്തിൻറെ പ്രശ്‌നങ്ങൾ അവതരിപ്പിക്കാൻ അവസരം നൽകിയില്ല. ഇതിനെതിരെ മന്ത്രി പി. പ്രസാദ് പ്രതിഷേധം രേഖപ്പെടുത്തി. കാർഷിക പ്രശ്‌നങ്ങൾ കേന്ദ്രം ഗൗരവമില്ലാതെ കൈകാര്യം ചെയ്യുന്നു എന്നും മന്ത്രി പി. പ്രസാദ് പറഞ്ഞു.

സംസ്ഥാന സർക്കാരുകളുടെ അഭിപ്രായം തേടിയിരുന്നു എന്ന് വരുത്തിതീർക്കുക മാത്രമാണ് കേന്ദ്രം ചെയ്തത്.

കേരളത്തിലെ പ്രശ്‌നങ്ങൾ നേരിട്ട് ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിച്ചിട്ടും അനുമതി ലഭിച്ചില്ല.

കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ബജറ്റിനു മുന്നോടിയായിട്ടാണ് സംസ്ഥാന കൃഷി മന്ത്രിമാരുമായി ഓൺലൈൻ യോഗം ചേർന്നത്

കാർഷിക മേഖലയിലെ പ്രശ്‌നങ്ങൾ, വന്യമൃഗ ശല്യം തുടങ്ങിയവയ്ക്ക് കേന്ദ്രസർക്കാരിൽ നിന്ന് അടിയന്തര സഹായം ലഭിക്കേണ്ടതാണ്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് കേന്ദ്രം വിവേചനം കാണിക്കുന്നുവെന്നും പി. പ്രസാദ് പറഞ്ഞു.

തമിഴ്‌നാട്, കർണാടക സ്ഥാനങ്ങൾക്കും യോഗത്തിൽ നിലപാട് അവതരിപ്പിക്കാൻ കഴിഞ്ഞില്ല.

വാർത്ത കാണാം-

Full View

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News