ഏക സിവിൽ കോഡ് ബിൽ ഇന്ന് ഉത്തരാഖണ്ഡ് നിയമസഭയിൽ; എതിര്‍പ്പുമായി പ്രതിപക്ഷം
പ്രതിപക്ഷ നേതാവ് യശ്പാൽ ആര്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് എം.എൽ.എമാർ സഭയിൽ പ്രതിഷേധം സംഘടിപ്പിക്കും
ഡെറാഡൂണ്‍: ഏക സിവിൽ കോഡ് ബിൽ ഇന്ന് ഉത്തരാഖണ്ഡ് നിയമസഭയിൽ അവതരിപ്പിക്കും. എത്രയും വേഗം ബിൽ പാസാക്കാനാണ് സർക്കാർ നീക്കം.
വ്യാഴാഴ്ച വരെ നീണ്ടുനിൽക്കുന്ന പ്രത്യേക നിയമസഭ സമ്മേളനമാണ് ഇതിനായി ചേരുന്നത്. ഏക സിവില്‍ കോഡ് നിയമസഭ പാസാക്കിയാൽ, ബിൽ അംഗീകരിക്കുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് മാറും.
ഏക സിവിൽ കോഡിനായി തയാറാക്കിയ വിദഗ്ധ സമിതി റിപ്പോര്‍ട്ടിന് കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡ് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ബില്ലിനെ എതിർക്കാനാണ് കോൺഗ്രസ് തീരുമാനം. പ്രതിപക്ഷ നേതാവ് യശ്പാൽ ആര്യയുടെ നേതൃത്വത്തിൽ കോൺഗ്രസ് എം.എൽ.എമാർ സഭയിൽ പ്രതിഷേധം സംഘടിപ്പിക്കും. യു.സി.സി നടപ്പാക്കുന്നതിനെതിരെ ഉത്തരാഖണ്ഡിലെ മുസ്‍ലിം സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
Summary: The Uniform Civil Code(UCC) Bill to be introduced in the Uttarakhand Assembly today