മുസ്‌ലിം സമുദായം ശിവസേനക്കൊപ്പം നിൽക്കുന്നത് എന്തുകൊണ്ട്?; കാരണം വ്യക്തമാക്കി ഉദ്ധവ് താക്കറെ

ശ്രീരാമൻ തങ്ങളുടെ ഹൃദയത്തിലാണെന്നും തങ്ങൾ ദേശസ്‌നേഹികളായ ഹിന്ദുക്കളാണെന്നും ഉദ്ധവ് താക്കറെ പറഞ്ഞു.

Update: 2024-02-11 13:09 GMT
Uddhav Thackeray statement about muslim community support for his party
AddThis Website Tools
Advertising

മുംബൈ: തങ്ങളുടെ ഹിന്ദുത്വ ബി.ജെ.പിയുടെ ഹിന്ദുത്വയിൽനിന്ന് വ്യത്യസ്തമായതുകൊണ്ടാണ് മുസ്‌ലിം സമുദായം തങ്ങൾക്കൊപ്പം നിൽക്കുന്നതെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. തങ്ങളുടെ ഹിന്ദുത്വ അവരുടെ വീടുകളിലെ അടുപ്പ് പുകയാൻ കാരണമാകുമ്പോൾ ബി.ജെ.പിയുടെ ഹിന്ദുത്വ തങ്ങളുടെ വീട് കത്തിക്കുകയാണെന്നാണ് മുസ്‌ലിംകൾ പറയുന്നതെന്നും ഉദ്ധവ് ചൂണ്ടിക്കാട്ടി.

''മുസ്‌ലിം സമുദായം ഞങ്ങളോടൊപ്പം വരുന്നു. ഞാൻ ശിവസേനയുടെ തലവനാണെന്നും 'ഹിന്ദു ഹൃദയ സാമ്രാട്ടിന്റെ' മകനാണെന്നും നിങ്ങൾക്കറിയില്ലേ എന്ന് ഞാൻ അവരോട് ചോദിച്ചു. എന്നാൽ നിങ്ങളുടെ ഹിന്ദുത്വയും ബി.ജെ.പിയുടെ ഹിന്ദുത്വയും തമ്മിൽ വ്യത്യാസമുണ്ടെന്ന് ഞങ്ങൾക്കറിയാമെന്നാണ് അവർ പറഞ്ഞത്. നിങ്ങളുടെ ഹിന്ദുത്വ ഞങ്ങളുടെ വീടുകളിലെ സ്റ്റൗ പുകയ്ക്കുമ്പോൾ ബി.ജെ.പിയുടെ ഹിന്ദുത്വ വീടുകൾ കത്തിക്കുകയാണ്. ശ്രീരാമൻ ഞങ്ങളുടെ ഹൃദയത്തിലാണ്. ഞങ്ങൾ ദേശസ്‌നേഹികളായ ഹിന്ദുക്കളാണ്''-ഉദ്ധവ് താക്കറെ പറഞ്ഞു.

അതിനിടെ ഭാരതരത്‌ന നൽകുന്നതിൽ സവർക്കറെയും ബാൽ താക്കറെയേയും കേന്ദ്രസർക്കാർ മറന്നുവെന്ന് ശിവസേന ആരോപിച്ചിരുന്നു. എന്നും ബാൽ താക്കറെയെയും വീർ സവർക്കറിനെയും മോദി സർക്കാർ അവഗണിക്കുന്നത് എന്തുകൊണ്ട് എന്ന ചോദ്യമാണ് ശിവസേന ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവത്ത് ഉയർത്തിയത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News