ഉദയനിധി സ്റ്റാലിൻ തമിഴ്നാട് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്

ആ​ഗസ്ത് 22ന് മുമ്പ് അദ്ദേഹം സ്ഥാനത്തെത്തുമെന്നാണ് വിവരം

Update: 2024-07-18 15:59 GMT
Advertising

ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ മകൻ ഉ​ദയനിധി സ്റ്റാലിനെ ഉപമുഖ്യമന്ത്രിയായി ഉയർത്തിയേക്കും. നിലവിൽ സംസ്ഥാനത്തെ യുവജനക്ഷേമ കായിക മന്ത്രിയാണ് ഉദയനിധി. ആ​ഗസ്ത് 22ന് മുമ്പ് അദ്ദേഹം സ്ഥാനത്തെത്തുമെന്നാണ് വിവരം. ദി ഇന്ത്യൻ എക്സ്പ്രസ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് എം.കെ സ്റ്റാലിൻ ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റത്. അതേ പാതയിലാണ് ഇപ്പോൾ മകനും വഴിയൊരുങ്ങുന്നത്.

ഉദയനിധി തന്നെയാണ് സ്ഥാനക്കയറ്റത്തിന് ശ്രമിച്ചത്. സർക്കാരിനുള്ളിലെ സ്വീകാര്യത വർധിപ്പിക്കുകയും സ്റ്റാലിനെ ഭരണത്തിൽ സഹായിക്കുകയുമാണ് ലക്ഷ്യം. സ്ഥാനക്കയറ്റം ഉറപ്പാണെന്നും ആ​ഗസ്ത് 22ന് മുഖ്യമന്ത്രി സ്റ്റാലിൻ യുഎസിലേക്ക് യാത്ര പുറപ്പെടുന്നതിന് മുമ്പ് അത് നടക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു. 2026ലാണ് തമിഴ്നാട്ടിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

അതേസമയം, കാബിനറ്റ് പുനഃസംഘടനാ തീരുമാനങ്ങൾ ഇതുവരെ അന്തിമമായിട്ടില്ലെന്നും നിരവധി മന്ത്രിമാരുടെ പ്രകടനം കണക്കിലെടുക്കുമെന്നും ഒരു മുതിർന്ന ഡി.എം.കെ നേതാവ് പറഞ്ഞു. ജനുവരിയിൽ ഉദയനിധിയുടെ സ്ഥാനക്കയറ്റത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ സ്റ്റാലിൻ അവയെല്ലാം നിഷേധിച്ചിരുന്നു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News