ഇന്ത്യയിലെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇളവുമായി യുക്രൈൻ; തുടർപഠനം ഏറ്റെടുക്കുമെന്ന് ഹംഗറി
വിദ്യാർത്ഥികൾക്ക് ഇളവ് നൽകുമെന്ന് യുക്രൈൻ അറിയിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പാർലമെന്റിൽ പറഞ്ഞു
Update: 2022-04-06 09:56 GMT
യുക്രൈനില്‍ നിന്നും മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇളവ് നൽകുമെന്ന് യുക്രൈൻ അറിയിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. തുടർ പഠനം ഏറ്റെടുക്കാൻ ഹംഗറി തയ്യാറാണെന്നും പഠനമികവ് അടിസ്ഥാനമാക്കി ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി പാർലമെന്റിൽ പറഞ്ഞു.
ആറാം വർഷ വിദ്യാർഥികൾക്ക് അന്തിമമായിട്ടുള്ള പരീക്ഷ വേണ്ടെന്ന തീരുമാനമെടുക്കുകയും പഠന മികവിന്റെ അടിസ്ഥാനത്തിൽ ഡിഗ്രി നൽകാനുമാണ് തീരുമാനം. ഇക്കാര്യം യുക്രൈൻ അധികൃതർ ഇന്ത്യയെ അറിയിച്ചു. കൂടാതെ ഹംഗറി, റുമാനിയ, ചെക്ക് കസാക്കിസ്ഥാൻ, പോളണ്ട് തുടങ്ങിയിടത്തുള്ള മെഡിക്കൽ സിലബസും യുക്രൈനിലെ സിലബസും തമ്മിൽ ഏകദേശം ഒന്നാണെന്നും അതിനാൽ മറ്റു രാജ്യങ്ങളിൽ കൂടി തുടർപഠനം സാധ്യമാക്കാനാകുമെന്നും യുക്രൈൻ അറിയിച്ചു. UPDATING