'യുക്രൈൻ വിദ്യാർത്ഥികൾക്ക് യുദ്ധ ഇരകളുടെ പദവി'; കേന്ദ്രത്തിന്റെ നിലപാട് തേടി സുപ്രീംകോടതി
യുദ്ധ ഇര പദവി ലഭിച്ചാൽ ജനീവ കൺവെൻഷൻ ഉടമ്പടി പ്രകാരമുള്ള ആനുകൂല്യങ്ങൾ വിദ്യാർത്ഥികൾക്ക് ലഭിക്കും
ന്യൂഡൽഹി: യുക്രൈനിൽനിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് യുദ്ധ പദവി നൽകുന്നതിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് ആരാഞ്ഞ് സുപ്രീംകോടതി. നവംബർ 29നകം നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്.
യുദ്ധസമയത്ത് യുക്രൈനിൽ കുടുങ്ങിയ ഒരുകൂട്ടം ഇന്ത്യൻ വിദ്യാർത്ഥികളുടെ ഹരജിയിലാണ് കോടതിയുടെ ഇടപെടൽ. യുക്രൈനിൽ കുടുങ്ങിയ വിദ്യാർത്ഥികൾക്ക് യുദ്ധ ഇരകളുടെ പദവി നൽകണമെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു. ഇതുവഴി ജനീവ കൺവെൻഷൻ ഉടമ്പടി പ്രകാരമുള്ള ആനുകൂല്യങ്ങളും നൽകണമെന്ന് ആവശ്യമുണ്ട്. യുദ്ധ ഇര പദവി ലഭിച്ചാൽ മറ്റു രാജ്യങ്ങളിലെ തുടർപഠനമടക്കമുള്ളവയ്ക്കു സഹായകമാകുന്ന ആനുകൂല്യങ്ങൾ ലഭിക്കും.
യുക്രൈനിൽനിന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ വിദ്യാർത്ഥികളുടെ തുടർപഠനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് 21 ഹരജികൾ കോടതിയുടെ പരിഗണനയിലുണ്ട്. ഹരജികൾ അടുത്തയാഴ്ച വീണ്ടും പരിഗണിക്കും.
Summary: 'Declare Ukraine-returned Indian medical students War Victims/Protected Persons': Supreme Court asks Center's stand in students' petitions