'രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ': സീതാറാം യെച്ചൂരി
ജനാധിപത്യ അവകാശങ്ങൾ ലംഘിക്കുന്ന ഇപ്പോഴത്തെ സ്ഥിതി അടിയന്തരാവസ്ഥയെക്കാൾ മോശമാണെന്നും യച്ചൂരി കൂട്ടിച്ചേർത്തു
Update: 2023-01-24 10:59 GMT
ന്യൂ ഡൽഹി: വിവാദ ബി.ബി.സി ഡോക്യുമെന്ററിക്കെതിരെ സർക്കാർ എടുക്കുന്ന നിലപാട് അംഗീകരിക്കാൻ ആകില്ലെന്ന് സീതാറാം യെച്ചൂരി. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നും സർക്കാരിന് എന്തൊക്കെയോ ഒളിക്കാൻ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജനാധിപത്യ അവകാശങ്ങൾ ലംഘിക്കുന്ന ഇപ്പോഴത്തെ സ്ഥിതി അടിയന്തരാവസ്ഥയെക്കാൾ മോശമാണെന്നും യച്ചൂരി കൂട്ടിച്ചേർത്തു.
കേരളത്തിൽ ഡി.വൈ.എഫ്.ഐയുടെയും എസ്.എഫ്.ഐയുടെയും നേതൃത്വത്തിൽ ഡോക്യുമെന്ററി പ്രദർശനം നടത്തിയിരുന്നു. എറണാകുളം ലോകോളേജിലും , പാലക്കാട് വിക്ടോറിയ കോളേജിലും പ്രദർശനത്തിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി , യുവമോർച്ച പ്രവർത്തകർ എത്തിയിരുന്നു.