Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
കൊൽക്കത്ത: ബംഗാളിലും തമിഴ്‌നാട്ടിലും എച്ച്എംപി വൈറസ് സ്ഥിരീകരിച്ചു. കൊൽക്കത്തയിൽ അഞ്ചു മാസം പ്രായമായ കുഞ്ഞിനാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ രണ്ട് കുട്ടികൾക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രാജ്യത്ത് എച്ച്എംപി വൈറസ് ബാധിതരുടെ എണ്ണം ആറായി.
ഗുജറാത്തിൽ രണ്ട് മാസം പ്രായമുള്ള കുഞ്ഞിനായിരുന്നു രോഗബാധ കണ്ടെത്തിയത്. കുഞ്ഞ് അഹമ്മദാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ബെംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള എട്ടു മാസം പ്രായമുള്ള കുഞ്ഞിനും വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
ചൈനയില്‍ അതിവേഗം പടരുന്ന ഹ്യൂമന്‍ മെറ്റാന്യൂമോവൈറസ് (എച്ച്എംപിവി) സംബന്ധിച്ച് ആശങ്കയുടെ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയവും ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസും നേരത്തെ അറിയിച്ചിരുന്നു. ജലദോഷത്തിന് കാരണമാകുന്ന ഒരു സാധാരണ ശ്വസനപ്രശ്നം മാത്രമാണിതെന്നാണ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്.